M Renjith, Thudarum ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു'; വൻ വെളിപ്പെടുത്തലുമായി രഞ്ജിത്

അദ്ദേഹത്തിന് ഓഡിക്ക് പകരം ബെൻസിനെയാണ് കൊടുത്തത്.

സമകാലിക മലയാളം ഡെസ്ക്

‘തുടരും’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ‘തുടരും’ സിനിമയുടെ സക്സസ് മീറ്റിൽ വച്ച് നിർമാതാവ് എം രഞ്ജിത്താണ് ഇക്കാര്യം പങ്കുവച്ചത്. പുതിയ ചിത്രം നിർമിക്കുന്നത് രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും. തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് എം രഞ്ജിത് വേദിയിൽ വച്ച് പ്രഖ്യാപിച്ചത്.

"അദ്ദേഹത്തിന് ഓഡിക്ക് പകരം ബെൻസിനെയാണ് കൊടുത്തത്. കാരണം എന്റെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യമാണ് ബെൻസ് എന്നു പറയുന്ന ലാലേട്ടൻ. അതുകൊണ്ട് ഇവിടെ വച്ചു പറയുകയാണ്, ഇന്ത്യയിലെ ഏറ്റവും മികച്ച, ഇനി അതിനപ്പുറം ചെയ്യാൻ പറ്റാത്ത മോഹൻലാൽ എന്നു പറയുന്ന ആളെ വച്ചിട്ടുള്ള അടുത്ത സിനിമയാണ് ഞാൻ അങ്ങോട്ട് കൊടുക്കാൻ പോകുന്നത്.

ഇവിടെ വച്ച് പറയുന്നു, തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു".- രഞ്ജിത് പറഞ്ഞു. ‘തുടരു’മിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആയിരിക്കുമെന്നാണ് സൂചന. 'മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’, എന്നാണ് തരുൺ മൂർത്തി പറഞ്ഞത്.

മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ, തോമസ് മാത്യു, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. കെ ആർ സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്.

ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യ‌തയാണ് ലഭിച്ചത്. 28 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് 235 കോടിയോളം കളക്ട് ചെയ്തു.

Cinema News: M Renjith opens up Tharun Moorthy and Mohanlal upcoming movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT