അമ്മയുടെ ഭരണതലപ്പത്തേക്ക് യുവാക്കള്‍ കടന്നു വരണമെന്ന് മാല പാര്‍വതി. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായും മാല പാര്‍വതി പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണമെന്നും മാല പാര്‍വതി പറഞ്ഞു.
'റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ചില യൂട്യൂബേഴ്‌സ് വന്നിട്ടുണ്ട്. ഇത് മുടങ്ങിപ്പോകരുത്. എത്രയും പെട്ടെന്ന് ധ്യാന്‍ ശ്രീനിവാസനപ്പോലുള്ളവരുടെ നേതൃത്വത്തില്‍ ചെറുപ്പക്കാരായ കുട്ടികള്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കണം. അവര്‍ വരണം'' എന്ന് മാല പാര്‍വതി പറഞ്ഞു.
'മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി ഇരുന്നുകൊണ്ട് ഈ സംഘടനയെ ഏറ്റെടുക്കണം. ചെറുപ്പക്കാര്‍ വരണമെന്നാണ് ഞങ്ങള്‍ എല്ലാവരുടേയും അഭിപ്രായം. ധ്യാന്‍ വരാം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാണ് മാല പാര്‍വതി പറയുന്നത്.
''ശ്വേതയുടെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്ന് ആരും പറയില്ല. അവര്‍ തന്നെയാണ് അത് പറഞ്ഞത്. കണക്കുകള്‍ ചോദിക്കുമ്പോഴും, രണ്ട് കോടി ബിജെപിയുടെ കയ്യില്‍ നിന്നും വാങ്ങി എ്ന്ന് ബാബുരാജ് പറഞ്ഞപ്പോള്‍ അപക്വമായി പെരുമാറുകയും രാജിവെച്ച് ഇറങ്ങി ഓടുകയുമല്ല പ്രസിഡന്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ശ്വേതയ്ക്ക് വേണമെങ്കില്‍ ഇലക്ഷനില്‍ നില്‍ക്കാമല്ലോ. അവര്‍ അടുത്ത തവണ നിന്ന് തെളിയിക്കട്ടെ'' എന്നും മാല പാര്‍വതി പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates