Madhubala about Yodha 
Entertainment

മോഹന്‍ലാലും ജഗതിയും യോദ്ധ സെറ്റില്‍ എപ്പോഴും ചിരിയായിരുന്നു, എനിക്ക് ഒന്നും മനസിലായിരുന്നില്ല: മധുബാല

ഒന്നും മനസിലാകാത്തപോലെ ഞാനും ചിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മധുബാല മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം മധുബാല അഭിനയിച്ച ചിന്ന ചിന്ന ആസൈ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ അഭിനയിച്ചിട്ട് നാളുകളായെങ്കിലും, സിനിമാ ലോകത്തു നിന്നു തന്നെ ഇടക്കാലത്ത് മാറി നിന്നിരുന്നുവെങ്കിലും, മലയാളി മധുബാലയെ മറന്നിരുന്നില്ല.

മലയാളിയെ സംബന്ധിച്ച് മധുബാല എന്നും പ്രിയങ്കരിയാണ്. അതിനൊരു പ്രധാന കാരണം യോദ്ധയാണ്. മോഹന്‍ലാല്‍ ചിത്രത്തിലെ മധുബാലയുടെ നായിക വേഷം ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നു. ടിവിയില്‍ വരുമ്പോള്‍ ഇപ്പോഴും മടുക്കാതെ മലയാളി കാണുന്ന ചിത്രമാണ് യോദ്ധ. അതുകൊണ്ട് തന്നെ യോദ്ധയിലെ അശ്വതിയെ അവര്‍ മറക്കില്ല.

1992 ലാണ് യോദ്ധ പുറത്തിറങ്ങുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം എആര്‍ റഹ്മാന്‍ ആയിരുന്നു. ജഗതി ശ്രീകുമാര്‍, ഉര്‍വശി, പുനീത് ഇസ്സാര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍, സുകുമാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. യോദ്ധയില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് മധുബാല. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മധുബാല മനസ് തുറന്നത്.

''യോദ്ധയുമായി ബന്ധപ്പെട്ട് വിശദമായുള്ള ഓര്‍മകള്‍ ഇപ്പോഴില്ല. പക്ഷെ ഒരു കാര്യം ഓര്‍ത്തുവെച്ചിരിക്കുന്നത് എന്താണെന്നുവെച്ചാല്‍ നേപ്പാളില്‍ ഒരു മാസം ഉണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു രാജ്യം. എല്ലാവരും എന്നെ നന്നായി നോക്കി.'' എന്നാണ് മധുബാല പറയുന്നത്. മോഹന്‍ലാലിലും ജഗതിയ്ക്കുമൊപ്പം നിരവധി സീനുകളുണ്ടായിരുന്നു ചിത്രത്തില്‍ മധുബാലയ്ക്ക്.

''ലാല്‍ സാറും ജഗതി സാറും സെറ്റില്‍ എപ്പോഴും ചിരിയായിരുന്നു. എന്നാല്‍ ഇവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. അത് കണ്ട് ഒന്നും മനസിലാകാത്തപോലെ ഞാനും ചിരിക്കും. ഇപ്പോഴാണ് മലയാളം കേള്‍ക്കുമ്പോള്‍ മനസിലാകുന്നത്.'' എന്നാണ് മധുബാല യോദ്ധ ഓര്‍മകള്‍ പങ്കിട്ടു കൊണ്ട് പറഞ്ഞത്. അതേസമയം ചിന്ന ചിന്ന ആസൈ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

Madhubala recalls her memories of acting with Mohanlal and Jagathy Sreekumar in Yodha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

മിഷന്‍ സമുദ്ര ഹിറ്റാകുമോ?, വീര്യം കുറഞ്ഞ മദ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി, ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ആലപ്പുഴയിൽ രണ്ട് മെഡിക്കല്‍ കോളജുകള്‍ വേണ്ട, ചെന്നിത്തലയുടെ സ്വാധീനം'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍

'മമിതയുടെ പേര് വെക്കാന്‍ എന്താണ് തടസം?'; സൂര്യ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ സനം ഷെട്ടി

അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്