ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'രേഖകൾ വ്യാജം';  പിതൃത്വ അവകാശക്കേസിൽ ധനുഷിന് സമൻസ്  

മധുര മേലൂർ സ്വദേശികളായ കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പിതൃത്വ അവകാശക്കേസിൽ നടൻ ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിൽ താരത്തിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സമൻസ് അയച്ചു. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുര മേലൂർ സ്വദേശികളായ കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് നിഷേധിച്ച് ധനുഷ് സമർപ്പിച്ച ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ വ്യാജമാണെന്നും തെളിവുകളിൽ പൊലീസ് അന്വേഷണം വേണമെന്നും കതിരേശൻ ആവശ്യപ്പെട്ടു. തുടർന്ന് ധനുഷിന് കോടതി സമൻസ് അയക്കുകയായിരുന്നു.

സംവിധായകൻ കസ്തൂരിരാജയുടെ മകൻതന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയിൽ സമർപ്പിച്ചത്. ഈ രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശൻ ഹൈക്കോടതിയെ സമീപിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനുമുമ്പു തന്നെ തന്റെ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കതിരേശൻ ആരോപിക്കുന്നത്.

സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങൾ ലേസർ ചികിത്സയിലൂടെ മായ്‌ച്ചെന്നും ഇവർ വാദിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ