Mallika Sukumaran, Major Ravi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മല്ലിക ചേച്ചിയെ കാണാന്‍ ചമ്മലുണ്ട്, എപ്പോഴെങ്കിലും കണ്ടാല്‍ ഞാനൊന്ന് കെട്ടിപ്പിടിക്കും; എന്നെ അടിക്കാതിരുന്നാല്‍ മതി'- വിഡിയോ

നിങ്ങളാരാണ് എന്നെ ബോയ്ക്കോട്ട് ചെയ്യാന്‍ ?.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'എംപുരാൻ' സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ മേജർ രവിയെ വിമർശിച്ച് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ രം​ഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം മല്ലിക സുകുമാരനെയോ പൃഥ്വിരാജിനെയോ താൻ കണ്ടിട്ടില്ലെന്ന് പറയുകയാണ് മേജർ രവി ഇപ്പോൾ.

എപ്പോഴെങ്കിലും ഇനി മല്ലിക ചേച്ചിയെ കണ്ടാൽ താൻ ചെന്ന് കെട്ടിപിടിക്കുമെന്നും അപ്പോൾ തന്നെ അടിക്കാതിരുന്നാൽ മതിയെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അ​ദ്ദേഹം പറഞ്ഞു. "എംപുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിഷയമാകും ലാലേട്ടന്‍ ആരാധകര്‍ക്ക് എന്നോടുള്ള കലിപ്പിന് കാരണം.

നല്ല പടം ആണെന്ന് പറഞ്ഞ് തിയറ്ററില്‍ നിന്നും ഇറങ്ങിയ ആളാണ് ഞാന്‍. പിറ്റേ ദിവസം അത് ആന്‍റി നാഷണല്‍ ഫിലിം ആണെന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എംപുരാൻ ആന്റി നാഷണൽ ആണെന്ന് പറഞ്ഞത് ഞാൻ അല്ല. അത് ലാൽ സാറിനും എല്ലാവർക്കുമറിയാം. ഞാനല്ല ആ വാക്ക് പുറത്തേക്കിട്ടത്. ഞാനത് നല്ല പടമാണെന്ന് പറഞ്ഞ് ഇറങ്ങി പോന്ന ആളാണ്.

പിറ്റേ ദിവസം സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു അത് ദേശവിരു​ദ്ധ സിനിമയാണെന്ന തരത്തിൽ. അങ്ങനെയുണ്ടെന്ന് പിറ്റേദിവസം ഞാൻ പറഞ്ഞപ്പോൾ അത് മുഴുവൻ പിന്നെ എന്റെ തലയ്ക്ക് വന്നു. മേജർ രവി പറഞ്ഞു എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത് ഭയങ്കരമായിട്ടും പ്രചരിക്കും. അപ്പോഴേക്കും മല്ലിക ചേച്ചിയും കുറേ ചീത്ത വിളിച്ചു. എല്ലാം ആയ്ക്കോട്ടെ. അതൊരു അമ്മയുടെ വികാരം എന്ന് മാത്രമേ ഞാൻ പറയൂ.

ഞാൻ അല്ല അതിന്റെ ആൾ. ഞാൻ അത് മറന്നിട്ട് കവിതയിൽ നിന്ന് ഇറങ്ങി പോന്ന ആളാണ്. ഇതിനെക്കുറിച്ച് ആരും കണ്ടുപിടിക്കല്ലേ ദൈവമേ എന്ന് പറഞ്ഞ് ഇറങ്ങി പോന്ന ആളാണ്. നല്ല മേക്കിങും ആണ് പടത്തിന്റെ. പക്ഷേ ഈ ഒരു കൺസെപ്റ്റ്, എന്തുകൊണ്ട് ​ഗോധ്രയിൽ മുസ്ലീമുകൾ ആദ്യം ഹിന്ദു പണ്ഡിറ്റുകളെ കത്തിച്ചു കളഞ്ഞത് കാണിച്ചില്ല ?. വെറുതേ പോസ്റ്റർ ഒട്ടിച്ചിട്ടേയുള്ളൂ.

മറ്റതെല്ലാം നിങ്ങൾ കൃത്യമായി കാണിച്ചു. ഇതിന്റെ പേരിലാണ് ഈ പ്രശ്നങ്ങൾ നടക്കുന്നത് മുഴുവൻ. പിന്നീട് ഞാന്‍ സംഘിയായി. സംഘി എന്നുള്ളതല്ല, അത് ജനം പറഞ്ഞതാണ്. ലാല്‍ സാറിന്‍റെ പടം ഡൗണ്‍ ആയെന്ന് ആരാധകര്‍ കരുതി. ലാൽ സാറിന്റെ പടം ഡൗണ്‍ ആക്കിയത് ഞാന്‍ ഒന്നുമല്ല. എട്ട് ദിവസത്തെ ബുക്കിങ്ങിന് ശേഷം പടം ഡൗണ്‍ ആയെന്നുള്ളത് ശരിയാണ്. ഞാന്‍ എന്താ ലാല്‍ സാറിന്‍റെ ഫാന്‍ അല്ലേ ?.

അവരെക്കാളും വലിയ ആരാധകനാണ് ഞാന്‍. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കിടന്ന് വികാരഭരിതരാകുന്നവര്‍ മനസിലാക്കണം, അദ്ദേഹത്തെ വച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ബലിയാടാവുന്നത് ഞാന്‍ മാത്രം. മല്ലിക ചേച്ചി അടക്കം വിചാരിച്ചത് ഞാനാണ് അതുണ്ടാക്കിയത് എന്നാണ്. ഞാനത് കണ്ണടച്ച് പോരാന്‍ നോക്കിയതാണ്. സത്യം പറയട്ടെ, ആ പടം കണ്ടപ്പോൾ എനിക്കങ്ങനെ ഒരു ഫീലിങ് ഒന്നും ഉണ്ടായിട്ടില്ല. ഞാനതിനെ പടമായിട്ടാണ് കാണുന്നത്.

ആ ത്രില്ലിൽ ഇരുന്നാണ് ഞാൻ സിനിമ കാണുന്നത്. വൈകുന്നേരമായപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞിരിക്കുന്നത് ഇതാണ്. ആരോ ചോദിച്ചപ്പോള്‍ ശരിയാണെന്നും ഞാന്‍ പറഞ്ഞു. അതുപിന്നെ ഞാന്‍ പറഞ്ഞെന്ന തരത്തിലായി. അതിന് ശേഷം മല്ലിക ചേച്ചിയെ കണ്ടിട്ടേ ഇല്ല. ചേച്ചിയെ കാണാന്‍ എനിക്കൊരു ചമ്മല്‍.

ഞാൻ ഒന്നും പറഞ്ഞിട്ടില്ല, ചേച്ചിയാണ് എന്നെ തെറി വിളിച്ചിരിക്കുന്നത്. ആയിക്കോട്ടെ അതൊന്നും പ്രശ്നമില്ല. ഏതായാലും എപ്പോഴെങ്കിലും കാണും. കണ്ടാല്‍ ഞാനൊന്ന് കെട്ടിപ്പിടിക്കും. എന്നെ അടിക്കാതിരുന്നാല്‍ മതി. ഉള്ള കാര്യം മുഖത്തടിച്ച് പറയുന്ന ആളാണ് ഞാന്‍. തെറ്റാണെങ്കില്‍ തെറ്റെന്ന് തന്നെ പറയും. അതിന് ശേഷം പൃഥ്വിരാജിനെ കണ്ടിട്ടും ഇല്ല സംസാരിച്ചിട്ടും ഇല്ല.

മല്ലിക ചേച്ചിയെയും വിളിച്ചിട്ടില്ല. ലാലേട്ടന്‍റെ ആരാധകരാണോ എനിക്ക് ചെലവിന് തരുന്നത് ? അല്ലല്ലോ? സിനിമ ചെയ്തില്ലെങ്കിലും. സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് വിറ്റിട്ട് ജീവിക്കേണ്ട ആവശ്യം എനിക്കില്ല. നിങ്ങൾ ബോയ്ക്കോട്ട് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മേജര്‍ രവി നിങ്ങളുടെ അടുത്ത് വന്നിട്ട് അയ്യോ എനിക്ക് കാശില്ല വല്ലതും തരണേന്ന് പറയില്ല. എനിക്ക് നല്ലൊരു പൈസ പെന്‍ഷന്‍ കിട്ടുന്നുണ്ട്.

നല്ല വരുമാനവുമുണ്ട്. എന്‍റെ പേഴ്സണാലിറ്റി വേറെയാണ്. ബോയ്ക്കോട്ട് ചെയ്തിരുന്ന സമയത്ത് അല്ലേ ഞാൻ ഇലക്ഷന് നിന്നത്. നിങ്ങളാരാണ് എന്നെ ബോയ്ക്കോട്ട് ചെയ്യാന്‍ ?. മോഹന്‍ലാലുമായി സൗഹൃദം ഉള്ളതില്‍ അസൂയയുള്ള കുറച്ചു പേര്‍ കാണും. ലാലേട്ടനെ വച്ച് ജീവിക്കുന്ന ആളല്ല ഞാന്‍. അദ്ദേഹത്തിന് എന്തെങ്കിലും വന്നാല്‍ പ്രൊട്ടക്ഷന്‍ കൊടുക്കും".- മേജർ രവി പറഞ്ഞു.

Major Ravi talks about fight with Mallika Sukumaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ

പ്രിയദർശിനി സർവീസ് വില്ലനായി; ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു

'ജയില്‍ അഡ്വൈസറി ബോര്‍ഡില്‍ രാഷ്ട്രീയ നേതാക്കളെ അംഗമാക്കുന്നത് ശരിയല്ല'

റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ-ഫോർട്ട് കൊച്ചി മൂന്നാമത്തെ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കെഎസ്എഫ്ഇ 'സൂപ്പര്‍' നിക്ഷേപം, മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലേറെ പലിശ നേടാം; അറിയാം ഈ സ്‌കീം