മലൈക അറോറ instagram
Entertainment

ശ്രദ്ധിച്ചില്ലെങ്കിൽ ഷാരൂഖിന് പറ്റിയതു പോലെ സംഭവിക്കും; ആരാധകർക്ക് മുന്നറിയിപ്പുമായി മലൈക അറോറ

ആരോ​ഗ്യ കാര്യങ്ങളിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും അതീവശ്രദ്ധ പുലർത്തുന്ന ഒരാൾ കൂടിയാണ് മലൈക.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ​ദിവസമാണ് ഷാരൂഖാനെ നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ടത്. ബുധനാഴ്ച അഹമ്മ​ദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരൂഖിനെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ നടി മലൈക അറോറ താരത്തിൻ്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ആരോ​ഗ്യ കാര്യങ്ങളിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും അതീവശ്രദ്ധ പുലർത്തുന്ന ഒരാൾ കൂടിയാണ് മലൈക.

'നമ്മൾ നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവബോധമുള്ളവരായിരിക്കണമെന്നും ഞാൻ നിരന്തരം പറയുന്നത് അതുകൊണ്ടാണ്. അങ്ങനെയായാൽ മാത്രമേ പ്രകൃതി നമ്മളെ തിരിച്ച് സ്നേഹിക്കുകയുള്ളൂ. എന്നാൽ ശരിയാണ്, ഉഷ്ണ തരംഗം പോലെയുള്ള കാര്യങ്ങളിൽ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.

അതുകൊണ്ട് എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക, കൈയ്യിൽ കുട കൊണ്ടു നടക്കാൻ ശ്രമിക്കുക'- ഇതാണ് എനിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ചെറിയ ടിപ്പുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷാരൂഖിനൊപ്പം ഭാര്യ ​ഗൗരിയും മകൾ സുഹാന ഖാനും ആശുപത്രിയിലുണ്ടായിരുന്നു. നിലവിൽ ഷാരൂഖിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. താരത്തെ കാണാൻ വൻ ജനാവലിയായിരുന്നു ബുധനാഴ്ച ആശുപത്രിയിൽ തടിച്ചു കൂടിയത്. ചൂട് താങ്ങാൻ കഴിയാതെയാണ് താരത്തിന് ആരോ​ഗ്യപ്രശ്നമുണ്ടായത്. നിർജ്ജലീകരണവും തളർച്ചയും വന്നതിനൊപ്പം സൂര്യാഘാതവും ഏറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT