കുഞ്ചാക്കോ ബോബൻ  ഫോയ്സ്ബുക്ക്
Entertainment

ഏത് മൂഡ്? പൊളി മൂഡ്; യുകെയിലെ വേദി പൊളിച്ചടുക്കി ചാക്കോച്ചൻ

ലണ്ടനില്‍ നടന്ന 'നിറം-25' പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാ താരം പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

അന്നും ഇന്നും കുഞ്ചാക്കോ ബോബൻ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് . 'അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. പിന്നീട് ചാക്കോച്ചന്‍റെ വളർച്ചയും തളർച്ചയും ഉയിർത്തെഴുന്നേൽപ്പിനുമെല്ലാം പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് അദ്ദഹം. യുകെ ടൂറിലെ മറക്കാനാവത്ത ചില നിമിഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു.

'യുകെ ടൂറിലെ മറക്കാനാവാത്ത ചില നിമിഷങ്ങൾ, വിലപ്പെട്ട ഓർമകൾ, വേദികളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിൽ നിന്നുള്ള ഊർജ്ജം എന്നിവ കൊണ്ട് സമ്പന്നമായിരുന്നു. യാത്രയിലുടനീളം നിങ്ങൾ ഞങ്ങളിൽ ചൊരിഞ്ഞ അളവറ്റ സ്നേഹമാണ് എന്നെന്നും മനസ്സിൽ തിങ്ങിനിൽക്കുന്നത്.' എന്ന് തുടങ്ങിയ കുറിപ്പുമായാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം സുഹൃത്തുക്കളായ രമേഷ് പിഷാരടി,റിമി ടോമി,സ്റ്റീഫന്‍ ദേവസി,മാളവിക സി മേനോ‍ന്‍ നന്ദി പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിലേയും സംഗീത രംഗത്തേയും കോമഡി രംഗത്തേയും വമ്പൻ താരനിരകളാല്‍ ലണ്ടനില്‍ അണിനിരന്ന 'നിറം-25' പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാണിത്. പാട്ടും, കോമഡിയും നൃത്തച്ചുവടുകളും കൊണ്ട് യുകെയിൽ തരംഗം സൃഷ്ടിച്ച ടീമിനൊപ്പം മലയാളികളുടെ ചോക്ലേറ്റ് താരം ചാക്കോച്ചനും ഉണ്ടായിരുന്നു. തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി വേദി കീഴടക്കുന്ന ചാക്കോച്ചനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിട്ടുണ്ട്.

Malayalam actor Kunchacko Boban shares some unforgettable moments from his UK tour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT