Prithviraj ഫെയ്സ്ബുക്ക്
Entertainment

'എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ'; പൃഥ്വിക്ക് അമ്മയുടെ വക ക്യൂട്ട് ബർത്ത്ഡേ കാർഡ്

എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെയാണ്‌ മല്ലിക ചിത്രങ്ങൾ പങ്കുവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻമാരിലൊരാളാണ് പൃഥ്വിരാജ്. രാജുവേട്ടൻ എന്നും പൃഥ്വിയെന്നുമൊക്കെയാണ് താരത്തെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇന്ന് പൃഥ്വിരാജിന്റെ പിറന്നാൾ കൂടിയാണ്. പൃഥ്വിക്ക് അമ്മ മല്ലിക സുകുമാരനും പിറാന്നാൾ ആശംസ നേർന്നിരുന്നു. മല്ലിക സുകുമാരന്റെ ജന്മ​ദിനാശംസയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെയാണ്‌ മല്ലിക ചിത്രങ്ങൾ പങ്കുവെച്ചത്.

തന്റെ സുഹൃത്ത് മേരി ആണ് ഇത് ഡിസൈൻ ചെയ്തതെന്നും ഈശ്വരൻ മോന്റെ ഒപ്പമുണ്ടാകട്ടെ എന്നും മല്ലിക കുറിച്ചു. ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മോന്റെ കൂടെയുണ്ടട്ടെ…ഈ ഡിസൈൻ ചെയ്ത് തന്ന ന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി', മല്ലിക സുകുമാരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 'അമ്മയുടെ സ്വന്തം മകൻ', 'ഈ എഡിറ്റ് എല്ലാ അമ്മമാരും ട്രൈ ചെയ്യുന്നതാണ്', 'അമ്മയെ കൊണ്ട് കഴിയുന്നത് അവർ ചെയ്തു', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, പിറന്നാൾദിനത്തിൽ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ആവേശത്തോടെ സ്വീകരിക്കുകയാണ് പൃഥ്വിരാജിന്റെ ആരാധകർ. രാവിലെ തന്നെ പുറത്തിറങ്ങിയ 'ഖലീഫ'യുടെ ഗ്ലിംപ്സ് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ഇന്ന് മറ്റ് ചില ചിത്രങ്ങളുടെ അപ്ഡേറ്റും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Cinema News: Mallika Sukumaran wishes Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

SCROLL FOR NEXT