കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിന്നാലെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍, തുടങ്ങിയവരുമെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിആര്‍ സലീം പ്രൊഡക്ഷന്‍സ്, ബ്ലു ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സിആര്‍ സലീം, സുഭാഷ് ഡജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹനിര്‍മാതാക്കളാണ്. സിവി സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിലുള്ളത്.
ഒരു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്യുന്നത് മനുഷ് നന്ദന്‍ ആണ്. മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates