ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'പുരോ​ഗനപരമായ സിനിമ', 'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയാക്കി, സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഴുവിന്റെ ചിത്രീകരണം പൂർത്തിയാക്കി. മമ്മൂട്ടി തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചത്. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. നവാ​ഗതയായ റത്തീന പിടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരോഗമനപരമായ സിനിമയാണ് പുഴു എന്നാണ് മമ്മൂട്ടി പറയുന്നത്. 

പുഴുവിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതീക്ഷ

"പുഴുവിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിക്കുവാന്‍ സന്തോഷമുണ്ട്. പുരോഗമനപരവും ലക്ഷ്യബോധവുമുള്ള ഒരു ചിത്രമാണിത്. ഇതിന്‍റെ നിര്‍മ്മാണ ഘട്ടം മികച്ച അനുഭവമാണ് സമ്മാനിച്ചത്. അവസാന പ്രോഡക്റ്റ് നിങ്ങളിലെത്തുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. ", മമ്മൂട്ടി കുറിച്ചു.

വിധേയനിലെ മമ്മൂട്ടിയെ വീണ്ടും കാണാം

മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്.  ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷാദാണ് കഥ ഒരുക്കുന്നത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.  മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്. ജോർജ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും നിർമ്മാണ പങ്കാളികളാണ്. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.  തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

SCROLL FOR NEXT