Kalamkaval  ഫെയ്സ്ബുക്ക്
Entertainment

ആ പകർന്നാട്ടം കാണാൻ ഇനി അധികം കാത്തിരിക്കേണ്ട; 'കളങ്കാവൽ' റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയേയും വിനായകനെയുമാണ് റിലീസ് പോസ്റ്ററിൽ കാണാനാവുക.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടേതായി മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

മമ്മൂട്ടിയേയും വിനായകനെയുമാണ് റിലീസ് പോസ്റ്ററിൽ കാണാനാവുക. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വിവരവും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രം വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ‘കളങ്കാവലി’ന്റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ വ്യക്തിയാണ് ജിതിൻ കെ ജോസ്.

ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ചിത്രത്തിൻ്റെ ടീസറും പോസ്റ്ററുകളും നൽകുന്നത്.

Cinema News: Mammootty and Vinayakan starrer Kalamkaval release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT