Mammootty, Suraj Venjaramoodu 
Entertainment

'നീ മരിച്ച് അഭിനയിച്ചത് ഗംഭീരമായിട്ടുണ്ട്'; മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത്: സുരാജ് വെഞ്ഞാറമൂട്

കഥ കേട്ടപ്പോള്‍ ഹിറ്റ് ഐഡിയയാണെന്ന് തോന്നി

Author : സമകാലിക മലയാളം ഡെസ്ക്

തിയേറ്ററിലും പിന്നീട് ഒടിടിയിലും വലിയ വിജയമായി മാറിയ ചിത്രമാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യത്തിന് തീയേറ്ററില്‍ ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നില്ല. ആ ക്ഷീണമൊക്കെ പലിശ സഹിതം തീര്‍ത്തു കൊണ്ടാണ് മോഹിനിയാട്ടം തിയേറ്റര്‍ വിട്ടത്. പിന്നീട് ഒടിടിയിലെത്തിയപ്പോള്‍ ചിത്രം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുകയും ചെയ്തു.

മോഹിനിയാട്ടത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചത് സുരാജ് വെഞ്ഞാറമൂടായിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സുരാജിന്റെ കഥാപാത്രം മരിക്കുന്നുണ്ട്. എന്നാല്‍ പിന്നീടങ്ങോട് ശവമായിട്ടുള്ള സുരാജിന്റെ അഭിനയം ഗംഭീരമാണെന്നാണ് സിനിമ കണ്ടവരെല്ലാം പറഞ്ഞത്. ചിത്രം കണ്ട മമ്മൂട്ടിയും സുരാജിനെ അഭിനന്ദിക്കുകയുണ്ടായി.

കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹിനിയാട്ടത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും മമ്മൂട്ടിയുടെ അഭിനന്ദനത്തെക്കുറിച്ചും സുരാജ് മനസ് തുറക്കുന്നുണ്ട്. ചെറിയ വേഷമായിരുന്നിട്ടും താന്‍ എന്തുകൊണ്ടാണ് മോഹിനിയാട്ടം ചെയ്യാന്‍ തയ്യാറായതെന്നാണ് സുരാജ് പറയുന്നത്.

''ചെറിയ വേഷം വലിയ വേഷം എന്നൊന്നുമില്ല. കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് ചെയ്യും. പെര്‍ഫോംചെയ്യുകയെന്നതിലാണ് കാര്യം. നമുക്ക് എന്ത് ചെയ്യാന്‍ പറ്റും, അത് ചെയ്യുക എന്നതാണ്. മോഹിനിയാട്ടത്തിന്റെ കോര്‍ പരിപാടി തന്നെ അതാണ്. ചേട്ടാ ഏഴെട്ട് ദിവസമേയുള്ളൂ. സൈജുവാണ് ഹീറോ. ഒരു ഗ്രൂപ്പ് കളിയാണ്, ചേട്ടന്‍ കൂടെ വരണമെന്ന് പറഞ്ഞു. ഞാന്‍ കഥ പറയാന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ ഹിറ്റ് ഐഡിയയാണെന്ന് തോന്നി'' സുരാജ് പറയുന്നു.

''ഡാര്‍ക് ഹ്യൂമര്‍ ട്രെന്റായിരിക്കുകയാണ്. ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. അതില്‍ അവസാനം വന്നതാണ് മോഹിനിയാട്ടം. ഗംഭീര തിരക്കഥയാണ്. ഡയറക്ഷനും നന്നായിരുന്നു. മോഹിനിയാട്ടം മമ്മൂക്ക കണ്ടിട്ട് വിളിച്ചിരുന്നു. നീ മരിച്ച് അഭിനയിച്ചുവെന്ന് പറഞ്ഞു. നീ മരിച്ചതിന് ശേഷമുള്ള അഭിനയം ഭയങ്കര ഇഷ്ടമായി എന്ന് പറഞ്ഞു. അത്രയും നേരം ഇരിക്കുകയെന്ന് സ്‌ട്രെയിന്‍ ആണ്'' സുരാജ് പറയുന്നു.

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമാണ് മോഹിനിയാട്ടം. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ കലാരഞ്ജിനി, ബേബി ജീന്‍, നന്ദു പൊതുവാള്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തിയേറ്റര്‍ റണ്ണിന് ശേഷം മോഹിനിയാട്ടം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.

Mammootty called Suraj Venjaramoodu after watching Mohiniyattam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശ് പ്രസിഡന്റ്

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍ രണ്ടാം റൗണ്ടില്‍

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലില്‍ 6 ഇന്ത്യാക്കാര്‍, ടാറ്റയും അദാനിയും ഇനി മിസൈലും നിര്‍മ്മിക്കും?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍