മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!

പരസ്പര വിശ്വാസത്തിന്റെ കളി സംഘം അഥവാ സ്കലോനിയുടെ സുവർണ തലമുറ- അർജന്റീന പരിശീലകനായി സ്കലോനി 100ാം പോരാട്ടത്തിന്
Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
Lionel Scaloniap
Updated on
3 min read

ഫിഫ ലോകകപ്പിൽ നാളെ പുലർച്ചെ കാബോ വെർദെയെ നേരിടാനിറങ്ങുമ്പോൾ ലോക ചാംപ്യൻമാരായ അർജന്റീനയ്ക്ക് അത് സവിശേഷമായൊരു പോരാട്ടമാണ്. കാരണം 36 വർഷത്തെ ലോക കിരീടമെന്ന കാത്തിരിപ്പ് അവസാനിപ്പിച്ച, അന്താരാഷ്ട്ര കിരീട വിജയങ്ങളുടെ ​ഗരിമയെ തിരികെയെത്തിച്ച അവരുടെ പ്രിയപ്പെട്ട ലയണൽ സ്കലോനിയെന്ന അസാമാന്യ തന്ത്രശാലിയായ പരിശീലകന്റെ 100ാം പോരാട്ടമാണ്. അർജന്റീനയുടെ ഡ​ഗൗട്ടിലിരുന്നു സ്കലോനി ഇതുവരെ തന്ത്രം മെനഞ്ഞത് 99 മത്സരങ്ങളിൽ!

തങ്ങളുടെ പ്രിയപ്പെട്ട 'മാസ്റ്റർ മൈൻഡിന്' മിന്നും ജയത്തിലൂടെ ആദരം നൽകാനും ഒപ്പം കിരീടം നിലനിർത്താനുള്ള യാത്ര ഒരുപടികൂടി മുന്നിലെത്തിക്കാനുമുള്ള അവസരമാണ് ലയണൽ മെസിയ്ക്കും സംഘത്തിനും മുന്നിൽ.

മയാമിയിൽ ആരാധകരുടെ കണ്ണുകൾ ലയണൽ മെസിയിൽ മാത്രമല്ല പതിക്കുക. അർജന്റീന ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ലയണൽ സെബാസ്റ്റ്യൻ സ്കലോനി ഡ​ഗൗട്ടിൽ 100 മത്സരങ്ങളുടെ തിളക്കത്തിൽ നിൽക്കുന്നതും അവർ കാണും. ആധുനിക ഫുട്ബോൾ നൽകുന്ന കടുത്ത സമ്മർദ്ദങ്ങളും അമിത പ്രതീക്ഷകളും കണക്കിലെടുക്കുമ്പോൾ അർജന്റീനയുടെ പരിശീലക കുപ്പായത്തിൽ 100 മത്സരങ്ങൾ എന്നത് അത്യപൂർവ നേട്ടമാണെന്നു പറയാതെ വയ്യ.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

അസാധാരണ‌ യാത്ര

അർജന്റീന ദേശീയ ടീമിലെ ഒരു കളിക്കാരനെന്ന നിലയിൽ 48 കാരനായ സ്കലോനിയുടെ നേട്ടങ്ങൾ തുച്ഛമാണ്. 2003നും 2006നും ഇടയിൽ കേവലം 7 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങിയത്. ഒരു ഗോൾ പോലും നേടിയിട്ടുമില്ല. 2003ൽ ലിബിയക്കെതിരായ ഒരു സൗഹൃദ മത്സരത്തിൽ അസിസ്റ്റ് ചെയ്തതു വഴി ഒരു തവണ മാത്രമാണ് അദ്ദേഹത്തിന്റെ പേര് സ്കോർ ഷീറ്റിൽ വന്നത്!

2006ലെ ഫിഫ ലോകകപ്പിനുള്ള അർജന്റീന സ്ക്വാഡിൽ സ്കലോനി ഉണ്ടായിരുന്നു. എന്നാൽ ജർമനിയിലെ ലെയ്പ്സിഗിൽ മെക്സിക്കോയ്ക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ മാത്രമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആ മത്സരത്തിൽ (അർജന്റീന 2-1 ന് ജയിച്ചു) 120 മിനിറ്റും അദ്ദേഹം കളിച്ചു. ഒരു കളിക്കാരനെന്ന നിലയിൽ സ്കലോനി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരമായിരുന്നില്ല, മറിച്ച് അച്ചടക്കമുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പ്രതിരോധ താരമായിരുന്നു.

ചരിത്രം തിരുത്തിയ പരിശീലകൻ

ഒരു കോച്ചെന്ന നിലയിൽ ഈ മനുഷ്യൻ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. 2018ലെ റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ തകർച്ചയ്ക്ക് ശേഷം താത്കാലിക പരിശീലകനായി (കെയർടേക്കർ) എത്തിയ സ്കലോനി, പിന്നീട് അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ​ഗോൾഡൻ ജനറേഷനെ വാർത്തെടുത്ത അസാമാന്യ തന്ത്രജ്ഞനായി മാറുന്നതാണ് ലോകം കൺ നിറയെ കണ്ടത്.

ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച മാനേജർമാരുടെ പട്ടികയിൽ സ്കലോനിയുടെ സ്ഥാനം ഇതിനകം ഭദ്രമാണ്. 100 മത്സരങ്ങൾ തികയ്ക്കുന്നതോടെ അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലകനായ രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറും. 1941നും 1961നും ഇടയിൽ 124 മത്സരങ്ങളിൽ ടീമിനെ നയിച്ച ഇതിഹാസ മാനേജർ ഗില്ലെർമോ സ്റ്റാബിലി മാത്രമാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളത്.

ഇതുവരെ പരിശീലിപ്പിച്ച 99 മത്സരങ്ങളിൽ 72 വിജയങ്ങളും 18 സമനിലകളും വെറും 9 പരാജയങ്ങളുമാണ് സ്കലോനിയുടെ സമ്പാദ്യം. ഈ സംഖ്യകൾ എത്രത്തോളം വലുതാണോ, അതിലും മനോഹരമാണ് ആ കാലയളവിൽ അർജന്റീന സ്വന്തമാക്കിയ കിരീടങ്ങൾ.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
'താടാ... ​ഗോൾ'... കട്ടക്കലിപ്പിൽ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു! (വിഡിയോ)

കിരീടങ്ങൾ ഒന്നിനു പിന്നാലെ ഒന്ന്

സ്കലോനിയുടെ കീഴിൽ അർജന്റീനയുടെ കിരീട നേട്ടങ്ങൾ

2021 കോപ്പ അമേരിക്ക: അർജന്റീനയുടെ 28 വർഷത്തെ പ്രധാന കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിച്ചു.

2022 ഫൈനലിസിമ: യൂറോപ്യൻ ചാംപ്യന്മാരായ ഇറ്റലിയെ തകർത്ത് കിരീടം നേടി.

2022 ഫിഫ ലോകകപ്പ്: ഖത്തറിൽ വെച്ച് ലോക കിരീടം കൈപ്പിടിയിലൊതുക്കി. 36 വർഷമായി അർജന്റീന കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന കനക സ്വപ്നം.

2024 കോപ്പ അമേരിക്ക: വീണ്ടുമൊരു കോപ്പ കിരീടം കൂടി അർജന്റീനയിലെത്തിച്ചു.

ഇപ്പോഴിതാ 2026 ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായും കിരീടം നിലനിർത്താൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായും അർജന്റീന നിൽക്കുന്നു. ചുരുങ്ങിയ കാലയളവിൽ ഇത്രയും വലിയൊരു റെക്കോർഡ് കെട്ടിപ്പടുക്കാൻ അർജന്റൈൻ ചരിത്രത്തിൽ വളരെ കുറച്ച് കോച്ചുമാർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
'ആര് ഫ്രാൻസോ... ഞങ്ങളേക്കാൾ മികച്ചവരോ? അവർക്ക് സ്പെയിനിനെ തോൽപ്പിക്കാനേ കഴിഞ്ഞിട്ടില്ല'! ലമീൻ യമാൽ

മെസിയെ മാന്ത്രികതയിൽ അലയാൻ വിട്ട അപാരത

ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും സ്കലോനിയുടെ തന്ത്രപരമായ മികവ് അടിവരയിടുന്നതായിരുന്നു. ഓരോ എതിരാളികൾക്കും അനുസരിച്ച് ഫോർമേഷനുകളിലും പ്രസ്സിങ് രീതികളിലും മാറ്റം വരുത്തുമ്പോഴും ടീമിന്റെ തനിമ ചോർന്നു പോകാതെ കാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇതിനെല്ലാറ്റിനും നടുവിൽ മെസിയെയാണ് അദ്ദേഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

39ാം വയസിൽ മെസി മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളും ഒറ്റയ്ക്ക് നിയന്ത്രിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, മെസി ടീമിന്റെ കേന്ദ്ര ബിന്ദുവായി തുടരുകയും അദ്ദേഹത്തിന്റെ പ്രതിഭയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് മൈതാനത്തെ കഠിനാധ്വാനം മറ്റ് കളിക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നു. മെസിയുടെ മികച്ച ഫോം ടീമിന്റെ ദൗത്യം കൂടുതൽ എളുപ്പമാക്കുന്നുമുണ്ട്.

2018 ലോകകപ്പിന് ശേഷം തകർന്നു കിടന്ന, മെസി എന്ന ഒറ്റ കളിക്കാരന്റെ ചുമലിൽ അമിതഭാരം വെച്ചുകൊടുത്ത ഒരു ടീമിനെയാണ് സ്കലോനിക്ക് കിട്ടുന്നത്. മുൻ കളിക്കാരായ പാബ്ലോ ഐമർ, റോബർട്ടോ അയാള, വാൾട്ടർ സാമുവൽ എന്നിവരടങ്ങുന്ന ഒരു കോച്ചിങ് സംഘത്തെ രൂപീകരിച്ച് അദ്ദേഹം ടീമിൽ വിശ്വാസം കെട്ടിപ്പടുത്തു. അർജന്റീന ഒരു പ്രത്യേക ശൈലിക്ക് പിന്നാലെ മാത്രം പോയില്ല, മറിച്ച് ഓരോ മത്സരത്തിനും ഏറ്റവും അനുയോജ്യമായ പരിഹാരമാണ് അവർ കണ്ടെത്തിയത്.

ഈ തന്ത്രപരമായ മെയ്‌വഴക്കമാണ് 'ലാ സ്കലോനെറ്റ' എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അർജന്റീന ടീമിന്റെ പ്രധാന സവിശേഷത. 4 പ്രതിരോധക്കാരായും, ത്രീ/ ഫൈവ് ഡിഫൻഡർമാരായും, മധ്യനിരയിൽ കരുത്ത് കൂട്ടിയും അവർ കളം നിറഞ്ഞു. സിസ്റ്റം മാറിയെങ്കിലും ടീമിന്റെ ആത്മവിശ്വാസം കത്തി നിന്നു.

മെസിയെ ആത്മരതി നിറഞ്ഞ അദ്ദേഹത്തിന്റെ മാന്ത്രികതയിൽ അലയാൻ വിട്ട് സ്കലോനി സവിശേഷമായൊരു സംഘത്തെ തന്നെ കെട്ടിപ്പൊക്കി. മെസിക്കു ചുറ്റുമായി കർക്കശമായ ഒരു പ്രത്യയശാസ്ത്ര കടുംപിടുത്തവും ഇല്ലാതെ സ്കലോനി ടീമിനെ കളിക്കാൻ അനുവദിച്ചു. മെസിക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നില്ല, മറിച്ച് മറ്റാർക്കും ചെയ്യാൻ കഴിയാത്തത് മാത്രം മെസി ചെയ്താൽ മതിയെന്ന അന്തരീക്ഷം സ്കലോനി ടീമിൽ ഒരുക്കി.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
ജർമനിയെ രക്ഷിക്കാൻ യുർ​ഗൻ ക്ലോപ്പ് വരുന്നു? ജൂലിയൻ നാ​ഗൽസ്മാൻ പരിശീലക സ്ഥാനം രാജിവച്ചു

ആ വഴിത്തിരിവുകൾ

2022ൽ ഖത്തറിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ സൗദിയോട് തോറ്റത് ഞെട്ടലുണ്ടാക്കിയെങ്കിലും സ്കലോനി പതറിയില്ല. പകരം ടീമിനെ മാറ്റിപ്പണിതു.

ക്വാർട്ടറിൽ ഡച്ച് പടയുടെ കടുത്ത ശാരീരിക വെല്ലുവിളികൾ നേരിടാൻ അർജന്റീന തങ്ങളുടെ ശൈലി മാറ്റി. രണ്ട് ഗോളിന്റെ ലീഡ് നഷ്ടമായിട്ടും ശാന്തത കൈവിടാതെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടി.

സെമിയിൽ പന്ത് കൈവശം വെക്കാൻ ക്രൊയേഷ്യയെ മനഃപൂർവം അനുവദിച്ച ശേഷം അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീന 3-0 ന് അവരെ തകർത്തു തരിപ്പണമാക്കി.

ഫ്രാൻസിനെതിരായ ഫൈനലിൽ എയ്ഞ്ചൽ ഡി മരിയയെ ഇടതു വിങിൽ കളിപ്പിക്കാനുള്ള സ്കലോനിയുടെ തീരുമാനം ഫ്രാൻസിനെ പൂർണമായും ആശയക്കുഴപ്പത്തിലാക്കി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ വൺ- ടച്ച് പാസുകളിലൂടെയാണ് അർജന്റീന അന്ന് രണ്ടാം ഗോൾ നേടിയത്.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
88 വർഷങ്ങൾക്ക് ശേഷം ആ നാണക്കേട് മായ്ച്ച് സ്വിസ്സ് പട; അൾജീരിയക്കെതിരെ വിജയം, പ്രീ ക്വാർട്ടറിൽ

സ്കലോനിയുടെ സുവർണ തലമുറ

മെസിക്ക് ചുറ്റും റോഡ്രിഗോ ഡി പോൾ എന്ന കഠിനാധ്വാനിയെയും, മധ്യനിര നിയന്ത്രിക്കാൻ എൻസോ ഫെർണാണ്ടസിനെയും, അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരെയും അദ്ദേഹം വിന്യസിച്ചു. ഈ ലോകകപ്പിലും അത് തുടരുന്നു.

തിയാഗോ അൽമാഡ, നിക്കോ പാസ്, ജൂലിയാനോ സിമിയോണി തുടങ്ങിയ യുവ താരങ്ങളെ മെസിക്ക് പകരക്കാരാകാനല്ല, മറിച്ച് അദ്ദേഹത്തോടൊപ്പം കളിച്ച് പഠിക്കാനാണ് സ്കലോനി നിയോ​ഗിച്ചിരിക്കുന്നത്. മെസി കരിയർ അവസാനിപ്പിക്കുന്ന ആ ദിവസത്തിനായി അർജന്റീനയെ അദ്ദേഹം ശാന്തമായി സജ്ജമാക്കുകയാണെന്നു വായിച്ചാലും തെറ്റില്ല.

അർജന്റീനയുടെ ഓരോ സുവർണ കാലഘട്ടത്തിനും ഓരോ നായകന്മാരുണ്ടായിരുന്നു. മെനോട്ടിക്ക് കെംപസും ബിലാർഡോയ്ക്ക് മറഡോണയും ഉണ്ടായതു പോലെ സ്കലോനിക്ക് മെസിയുണ്ട്. എന്നാൽ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, തന്റെ ഏറ്റവും മികച്ച കളിക്കാരന് ചുറ്റിലും നിലനിൽക്കാൻ കെൽപ്പുള്ള എന്തിനും പോന്ന താരങ്ങളേയും സ്കലോനിക്ക് വിന്യസിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കിരീട വിജയങ്ങൾക്കപ്പുറം അർജന്റീനയ്ക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ സമ്മാനം അതു തന്നെയാണ്. ഒരിക്കലും മരിക്കാത്ത ഒരു ഫുട്ബോൾ ഐഡന്റിറ്റി- അതാണ് 'ലാ സ്കലോനെറ്റ'!.

Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
'ഈ ജയം നിനക്കും പോര്‍ച്ചുഗലിനും'; ജോട്ടയുടെ ഓര്‍മ്മകളില്‍ വിതുമ്പി ക്രിസ്റ്റ്യാനോ
Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; റെക്കോര്‍ഡുകള്‍ തിരുത്തി CR-7 ന്റെ കുതിപ്പ്
Argentina head coach Lionel Scaloni walks across the pitch during training for the World Cup soccer tournament
വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; സഹോദരിയുടെ വെളിപ്പെടുത്തല്‍ തള്ളി ക്രിസ്റ്റ്യാനോ
Summary

Argentina coach Lionel Scaloni 100 games: He wasn't a superstar player, but by liberating Messi and discarding rigid ideologies, he has engine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com