Vijay, Mammootty 
Entertainment

'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; വൈറലായി മമ്മൂട്ടിയുടെ മറുപടി

പേട്രിയറ്റിന്റെ പ്രൊമോഷന് വേണ്ടിയാണ് മമ്മൂട്ടി ചെന്നൈയിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ഒരു മാസമായി കേരളം തെരഞ്ഞെടുപ്പ് ചൂടിലൂടെ കടന്നു പോവുകയായിരുന്നു. ഫലം വരുന്നതും കാത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും മലയാളികളും. കേരളത്തിലെന്നത് പോലെ തന്നെയായിരുന്നു കഴിഞ്ഞൊരു മാസമായി തമിഴ്‌നാടും. സ്വന്തം നാട്ടിലെന്നത് പോലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യവും മലയാളി ഉറ്റു നോക്കുന്നുണ്ടായിരുന്നു.

അതിന് പ്രധാന കാരണം ഇത്തവണ തമിഴ്‌നാട്ടില്‍ മത്സരരംഗത്ത് നടന്‍ വിജയ് നയിക്കുന്ന ടിവികെ ഉണ്ടെന്നതാണ്. തമിഴ്‌നാടിനെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ് വിജയ്‌യുടെ രാഷ്ട്രീയ എന്‍ട്രി. ഈ ഓളം വോട്ടാക്കി മാറ്റാന്‍ വിജയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും സാധിക്കുമോ എന്നത് കണ്ടറിയണം.

ഇതിനിടെയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ചെന്നൈയില്‍ പറന്നിറങ്ങിയത്. പുതിയ ചിത്രം പേട്രിയറ്റിന്റെ പ്രൊമോഷന് വേണ്ടിയാണ് മമ്മൂട്ടി ചെന്നൈയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വരുന്ന മമ്മൂട്ടിയോടുള്ള മാധ്യമങ്ങളുടെ ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

''വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?'' എന്നായിരുന്നു മമ്മൂട്ടിയോട് ചോദിച്ചത്. 'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. മാധ്യമങ്ങളുടെ ചോദ്യം അനാവശ്യമാണെന്ന് ചിലരെത്തുമ്പോള്‍ മറ്റ് ചിലര്‍ മമ്മൂട്ടിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം പേട്രിയറ്റ് മെയ് 1 ന് തിയേറ്ററുകളിലെത്തും. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് നാരായണന്‍ ആണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Mammootty escapes from a question about Vijay's politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

ഇന്നും കനത്ത മഴ, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി

Today's Rashi Phalam June 12 |ധനപരമായ സ്ഥിതി മെച്ചപ്പെടും; ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

SCROLL FOR NEXT