റോളക്‌സ് വാച്ച് ആസിഫ് അലിക്ക് സമ്മാനിക്കുന്ന മമ്മൂട്ടി, റോളക്‌സുമായി ആസിഫ് അലി/ വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

സമ്മാനമായി റോളക്‌സ്, ആസിഫ് അലിയെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ

കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാങ്ങിക്കൊടുത്ത വാര്‍ത്ത കണ്ടിരുന്നെന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സര്‍പ്രൈസ് പൊളിച്ചത്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ റോഷാക്ക് വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. മുഖം കാണിക്കാതെയായിരുന്നു ആസിഫ് ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റോളക്‌സ് വാച്ചാണ് സൂപ്പര്‍താരം അസിഫിന് സമ്മാനിച്ചത്. 

കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാങ്ങിക്കൊടുത്ത വാര്‍ത്ത കണ്ടിരുന്നെന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സര്‍പ്രൈസ് പൊളിച്ചത്. കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് നല്‍കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍ കിട്ടിയത്. അതില്‍ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്‌സ്.' മമ്മൂട്ടി ഇത് പറഞ്ഞ് അവസാനിച്ചതോടെ റോളക്‌സ് വാച്ച് വേദിയിലേക്ക് എത്തി. 

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തില്‍ ആസിഫ് ആദ്യം അമ്പരന്നു. വാച്ച് സ്‌റ്റേജിലേക്ക് എത്തിയതോടെ സന്തോഷം കൊണ്ട് മതിമറക്കുന്ന ആസിഫിനേയും വിഡിയോയില്‍ കാണാം. മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് ആസിഫ് സന്തോഷം പ്രകടിപ്പിച്ചത്. ഇതെല്ലാം കണ്ട് ദുല്‍ഖര്‍ സല്‍മാനും വേദിയിലുണ്ടായിരുന്നു. 

വന്‍ താരനിരയിലാണ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. കുടുംബ സമേതമാണ് മമ്മൂട്ടി ചടങ്ങില്‍ പങ്കെടുത്തത്. ഭാര്യ സുല്‍ഫത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാനും എത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും ചടങ്ങിനെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT