Mammootty 
Entertainment

ക്ലാസ്‌മേറ്റ്‌സിനെ കണ്ടപ്പോള്‍ മമ്മൂട്ടി പഴയ കോളേജ് പയ്യനായി; എല്‍എല്‍ബി ബാച്ചിന്റെ വാര്‍ഷികാഘോഷത്തിനെത്തി താരം

മേളയാണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നു. ലോ കോളേജില്‍ തനിക്കൊപ്പം പഠിച്ചവരെ വീണ്ടും കാണാനെത്തിയ മമ്മൂട്ടിയുടെ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി പഠിച്ച 1973-76 ബാച്ചിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു.

എറണാകുളം ലോ കേളേജില്‍ നിന്നും നിയമം പഠിച്ച് പാസായ മമ്മൂട്ടി വക്കീലായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീടാണ് സിനിമയിലെത്തുന്നതും താരമാകുന്നത്. തന്റെ കോളേജ് കാലത്തെക്കുറിച്ചൊക്കെ മമ്മൂട്ടി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടപ്പോള്‍ ആ പഴയ കോളേജ് പയ്യനായി മാറുന്ന മമ്മൂട്ടിയെ വിഡിയോകളില്‍ കാണാം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ലോ ആന്റ് ഓര്‍ഡര്‍ ആണ്. രഞ്ജിത്ത് ഒരുക്കിയ സിനിമയില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. ബ്ലാക്കിലൂടെ ഹിറ്റാക്കിയ കാരക്കാമുറി ഷണ്‍മുഖനായി വീണ്ടുമെത്തിയതായിരുന്നു മമ്മൂട്ടി. മേളയാണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. മട്ടാഞ്ചേരി മാഫിയയും അണിയറയിലുണ്ട്.

Mammootty meets his classmates after years at Ernakulam Law College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ഹാജരായില്ലെന്ന കാരണത്താൽ അപ്പീൽ തള്ളാനാവില്ല: ആദായനികുതി കേസിൽ നടൻ ജയസൂര്യക്ക് ഹൈക്കോടതിയിൽ ആശ്വാസം

അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത, വെള്ളിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ