Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല, പക്ഷേ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി'; ആ നടനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി

Author : സമകാലിക മലയാളം ഡെസ്ക്

മലയാളി ഒരിക്കലും മറക്കില്ലാത്ത പേരുകളുണ്ട്. അതിലൊന്നാണ് കലാഭവന്‍ മണിയുടേത്. മണ്‍മറഞ്ഞിട്ടും കേരളത്തിലെ ഓട്ടോറിക്ഷകളിലും ബസുകളിലുമെല്ലാം മണി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്. സംഗീതം കൊണ്ടും അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടുമെല്ലാം സാധാരണക്കാരനെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു കലാകാരനില്ല. മലയാള സിനിമയ്ക്ക് ആ നഷ്ടം നികത്താന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും ഓര്‍മ്മിപ്പിക്കുന്നു.

മണിയുമായി അടുത്ത ബന്ധമായിരുന്നു മമ്മൂട്ടിയ്ക്കുണ്ടായിരുന്നത്. ഒരിക്കല്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മണിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി എന്നാണ് ആ മരണത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നത്.

'ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിയ്ക്ക് വലിയ പങ്കുണ്ട്. ഒരുപാട് പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടാക്കി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവെക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.'' എന്നാണ് മമ്മൂട്ടി പറയുന്നത്.

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ''അവസാന കാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി. മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

kalabhavan mani went too soon said mammootty once.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം