Mammootty, Indrans വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആശാൻ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നു. ജോൺപോൾ ജോർജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശാന്റെ ട്രെയ്‌ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ച് ചടങ്ങിൽ നടൻ മമ്മൂട്ടിയും എത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കുട്ടന്റെ ഷിനി​ഗാമി എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. കുട്ടന്റെ ഷിനി​ഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ പെർഫോമൻസ് ആണ് ഇയാൾ നടത്തിയിരിക്കുന്നത്. അന്തം വിട്ടുപോയി.

നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്. അതും സ്യൂട്ട് ഒക്കെ ഇട്ട്. നല്ല സിനിമയാണത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.- മമ്മൂട്ടി പറഞ്ഞു. ഫാന്റസി ഇൻവസ്റ്റി​ഗേഷൻ ഴോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്റെ ഷിനി​ഗാമി. ഒരു കാലനും ആത്മാവും നടത്തുന്ന ഇൻവസ്റ്റി​ഗേഷനായിരുന്നു ചിത്രം പറഞ്ഞത്.

ഷിനി​ഗാമി ഒരു ജപ്പാൻ വാക്കാണ്. കാലൻ എന്നാണ് ജപ്പാനിൽ ഈ വാക്കിന്റെ അർഥം. കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനി​ഗാമിയായി ഇന്ദ്രൻസും ചിത്രത്തിലെത്തുന്നു. അതേസമയം ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങും.

ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ​ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Cinema News: Mammootty praises Indrans performance in Kuttante Shinigami.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT