Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആളെ വിട്ട് തല്ലിക്കുക ഒന്നുമല്ല കേട്ടോ; ശത്രുക്കളെ നശിപ്പിക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോ​ഗിക്കാറുണ്ട്'

'എല്ലാ മത​ഗ്രന്ഥങ്ങളും നമ്മളോട് പറയുന്നത് അതാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: നമ്മുടെ ശത്രു തിന്മയാണെന്നും താൻ ശത്രുക്കളെ ഇല്ലാതാക്കുന്നത് അവരെ തന്റെ മിത്രങ്ങളാക്കി കൊണ്ടാണെന്നും നടൻ മമ്മൂട്ടി. ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മമ്മൂട്ടി. "നമ്മുടെ ഒരു കാലം, നമ്മുടെ മനസിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന വിദ്വേഷം പകർന്നു തരുന്ന അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾ രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഉറങ്ങുന്നതു വരെ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്.

നമ്മളെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്, നന്മയല്ല. നന്മയുടെ ശത്രുവാണ് തിന്മ. തിന്മയ്ക്ക് നമ്മൾ പല പേരിട്ട് വിളിക്കും. എന്ത് പേരിട്ട് വിളിച്ചാലും തിന്മ, തിന്മ തന്നെയാണ്. വെറുപ്പ്, തിന്മയുടെ പ്രതീകമാണ്. അല്ലെങ്കിൽ വേറൊരു വാക്കാണ്. നമുക്കൊരാൾ ശത്രുവാകുന്നതോടു കൂടിയാണ്, നമുക്കയാളോട് വെറുപ്പ് തോന്നുന്നത്.

ശത്രുക്കളെ ഇല്ലാതാക്കാൻ, ശത്രുക്കളെ നശിപ്പിക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോ​ഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെ വിട്ട് തല്ലിക്കുകയോ ഒന്നുമല്ല കേട്ടോ. നമ്മുടെ ജീവിതത്തിൽ ഏറ്റവും ആനന്ദം തരുന്നത്, പണമോ സൗകര്യങ്ങളോ എസി കാറോ വലിയ വലിയ ബം​ഗ്ലാവുകളോ ഒന്നുമല്ല. എല്ലാവരും ആ​ഗ്രഹിക്കുന്ന സമാധാനത്തോട് കൂടിയുള്ള ജീവിതമാണ്.

നമ്മുടെ എല്ലാ മത​ഗ്രന്ഥങ്ങളും നമ്മളോട് പറയുന്നത് നിങ്ങൾക്ക് സമാധാനമുണ്ടാകട്ടേ എന്നാണ്. ആ സമാധാനം, ഏത് ഭാഷയിൽ പറഞ്ഞാലും നിങ്ങളേത് ഭാഷയിൽ അതിന്റെ അർഥം നോക്കിയാലും സമാധാനം ഉണ്ടാകട്ടേ എന്ന് തന്നെയാണ്. താങ്കൾക്ക് സമാധാനം ഉണ്ടാകട്ടേ, നിനക്ക് സമാധാനമുണ്ടാകട്ടേ, നിങ്ങൾക്ക് സ്വസ്തി ഉണ്ടാകട്ടേ എന്ന് തന്നെയാണ് നമ്മളെല്ലാവരും പറയുന്നത്.

നമസ്തേ എന്ന് പറഞ്ഞാലും സ്തുതിയായിരിക്കട്ടേ എന്ന് പറഞ്ഞാലും സലാം പറഞ്ഞാലുമൊക്കെ അതിന്റെയൊക്കെ അർഥം സമാധാനം ഉണ്ടാകട്ടേ എന്ന് തന്നെയാണ്. നമ്മൾ പരസ്പരം സമാധാനം ആശംസിക്കുമ്പോൾ നമ്മുടെ ശത്രുത അലിഞ്ഞ് ഇല്ലാതെയാകും. ഈ നിമിഷം മുതൽ നമുക്ക് ശത്രുത തോന്നുന്നവരോടുള്ള ശത്രുത, നമ്മുടെ മനസിൽ നിന്ന് ആദ്യം കളഞ്ഞാൽ അയാളെ നമുക്ക് നമ്മുടെ മിത്രമാക്കാൻ പറ്റും.

ഈ ലോകത്ത് ആരും പരസ്പരം കലഹിക്കാതെ ഒരു തരത്തിലുള്ള അതിർവരമ്പുകളുമില്ലാതെ ജീവിക്കുന്ന ഒരു കാലത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം, നമുക്ക് പ്രാർഥിക്കാം. അങ്ങനെയൊരു കാലമുണ്ടാകട്ടേ. ഈ പുരസ്കാരം എനിക്ക് തരുന്നത് പോലും അതിനൊരു ഉദാ​ഹരണമാണ്. ഞാനത് പരത്തി പറയുന്നില്ല. അത് ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു".- മമ്മൂട്ടി പറഞ്ഞു.

Actor Mammootty says everyone should live in peace.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പത്തൊന്‍പതുകാരന്‍ മരിച്ചു

'എന്റെ സിനിമകളെല്ലാം പരാജയം, ഭാഗ്യം കൊണ്ട് മാത്രം സിനിമ കിട്ടുന്ന നടനെന്ന് റീല്‍'; എന്തുകൊണ്ടെന്ന് മനസിലായില്ല: അര്‍ജുന്‍ അശോകന്‍

സെഞ്ച്വറി തിളക്കത്തില്‍ ഉസ്മാന്‍ ഖാന്‍; പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍, കിരീടപ്പോരില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 338

'എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിച്ചു! 15 ദിവസം ഇങ്ങനെ ചെയ്തു, എന്റെ കാലിന്റെ പരിക്ക് പെട്ടെന്ന് ഭേദമായി'; ചർച്ചയായി നടന്റെ വാക്കുകൾ