Padayaatra വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'രക്ഷപ്പെടാനൊരു വഴി തുറക്കുമ്പോൾ, പുറകോട്ടു നോക്കരുത്'; വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി, 'പദയാത്ര' ട്രെയ്‌ലർ

ചിത്രത്തിൽ ഡോക്ടറായാണ് മമ്മൂട്ടിയെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

32 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന 'പദയാത്ര’ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ഡോക്ടറായാണ് മമ്മൂട്ടിയെത്തുന്നത്. 'അനന്തരം', 'മതിലുകൾ', 'വിധേയൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ​ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പദയാത്ര'.

അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം സംവദിക്കുന്നത് എന്നാണ് ട്രെയ്‌ലറിൽ നിന്നുള്ള സൂചനകൾ‍. ഒരു പീരിയഡ് ഡ്രാമയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

'പദയാത്ര'യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദ് സംഗീതമൊരുക്കുന്നത്. ജനാർദ്ദനൻ, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ, മധുപാൽ, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Mammootty upcoming movie Padayaatra Trailer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

ഇരട്ട ​ഗോൾ തൂക്കി എംബാപ്പെ; റയൽ മാഡ്രിഡ് വിജയ വഴിയിൽ

നടുവേദനയ്ക്ക് കാരണമാകുന്ന 6 ശീലങ്ങൾ, ഇരുത്തം മാത്രമല്ല കിടത്തവും ശ്രദ്ധിക്കണം

'വൈദ്യുതി പ്രതിസന്ധിയെ സുവര്‍ണാവസരമായി കാണുന്നു'; ഒക്ടോബറില്‍ പുതിയ നയം വരുമെന്ന് മുഖ്യമന്ത്രി

വേണം 8ാം കിരീടം, ഒരു കണക്കും തീര്‍ക്കാനുണ്ട്! ഇന്ത്യ- ശ്രീലങ്ക വനിതാ എഷ്യാ കപ്പ് ഫൈനല്‍ ഇന്ന്