Mammootty, Madhu ഫെയ്സ്ബുക്ക്
Entertainment

'എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്...'; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

മധുവിന്റെ വലിയ ആരാധകൻ കൂടിയാണ് മമ്മൂട്ടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യായം എഴുതിച്ചേർത്തു. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട മധുവായത്.

ഇപ്പോഴിതാ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. മധുവിന്റെ വലിയ ആരാധകൻ കൂടിയാണ് മമ്മൂട്ടി. 'ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ'- എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളിലുൾപ്പെടെ മധു വാചാലനാകാറുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഞാനിപ്പോഴും മധു സാറിന്റെ ആരാധകനാണ്. അദ്ദേഹമാണ് എന്റെ സൂപ്പർ സ്റ്റാർ എന്ന് മമ്മൂട്ടിയും പറയാറുണ്ട്. സിനിമാ പ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളജ് അധ്യാപകന്റെ റോളില്‍ നിന്നും മധുവിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്.

നസീറും സത്യനും വെള്ളിത്തിരയില്‍ നിറ‍ഞ്ഞു നിന്നിരുന്ന സമയത്തായിരുന്നു മധുവിന്റെയും സിനിമയിലേക്കുള്ള രം​ഗപ്രവേശം. എംഎന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

Mammootty wishes Madhu on his birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി; ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ഫ്രിഡ്ജ് ഡോറിൽ പാൽ വയ്ക്കുന്നത് നല്ലതാണോ? അറിയാം ചില ഭക്ഷ്യസുരക്ഷാ കാര്യങ്ങൾ

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി

പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍

'എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം'; രാധയ്ക്കെതിരെ അംബിക