രാജ് കൗശലും മന്ദിര ബേദിയും കുടുംബവും/ ഇൻസ്റ്റ​ഗ്രാം 
Entertainment

മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശൽ അന്തരിച്ചു

വീട്ടിൽ വച്ച് ഇന്ന് പുലർച്ചെ 4.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകനും നടി മന്ദിര ബേദിയുടെ ഭർത്താവുമായ രാജ് കൗശൽ അന്തരിച്ചു. 49 വയസായിരുന്നു. വീട്ടിൽ വച്ച് ഇന്ന് പുലർച്ചെ 4.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൗശലിന്റെ കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയ് ആണ് മരണം സ്ഥിരീകരിച്ചത്. 

90കളുടെ അവസാനത്തോടെയാണ് രാജ് കൗശല്‍ സിനിമയില്‍ സജീവമാകുന്നത്. നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 2006 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ആന്റണി കോന്‍ഡഹെ ആയിരുന്നു അവസാനം സംവിധാനം ചെയ്തത്. എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീർ കൗശൽ, താര ബേദി കൗശൽ എന്നിവരാണ് മക്കൾ. മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ താരയെ ദത്തെടുക്കുന്നത്. സംവിധായകന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. നിരവധി പേരാണ് സംവിധായകന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT