Manju Pathrose  ഫെയ്സ്ബുക്ക്
Entertainment

'ഒരു ദിവസം 45,000 രൂപ, 50 ദിവസം നിന്നു'; ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്

Author : അബിന്‍ പൊന്നപ്പന്‍

ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തില്‍ ഏഴ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് അവതാരകന്‍.

താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല ബിഗ് ബോസ് ചെയ്യുന്നത്., പുതിയ താരങ്ങളെ സൃഷ്ടിക്കുകയും ബിഗ് ബോസ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ മലയാളികളുടെ വീടുകളിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. തനിക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഒരു ദിവസം 45,000 രൂപയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നാണ് മഞജു പത്രോസ് പറയുന്നത്. അമ്പത് ദിവസം ബിഗ് ബോസില്‍ നിന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.

'എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്. ആ പൈസ കൊണ്ട് ഞാന്‍ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അന്‍പതാമത്തെ ദിവസമാണ് ബിഗ് ബോസില്‍ നിന്നും ഞാന്‍ എവിക്ട് ആകുന്നത്' എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം പകുതി വഴിയ്ക്ക് നിര്‍ത്തേണ്ടി വന്ന സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചത്. നടി അനുമോള്‍ ആണ് ഈ സീസണിലെ വിജയി.

Manju Pathrose reveals how much she got for Bigg Boss Malayalam Season 2. She was there for 50 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT