Manju Warrier 
Entertainment

മഞ്ജു വാര്യർ മലയാളത്തിലേക്ക് മടങ്ങി വരുന്നു; 'വാഴ'യ്ക്ക് ശേഷം 'ഹാപ്പിലൂപ്പു'മായി ആനന്ദ്

ചിത്രത്തില്‍ മഞ്ജുവിനൊപ്പം കന്നഡ താരം ജെപി തുമിനാടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എമ്പുരാന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. തമിഴില്‍ തുടർച്ചയായി സിനിമകള്‍ ചെയ്യുമ്പോഴും മലയാളത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു മഞ്ജു വാര്യർ. ചിത്രത്തില്‍ മഞ്ജുവിനൊപ്പം കന്നഡ താരം ജെപി തുമിനാടുമുണ്ട്. സു ഫ്രം സോ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ നടനാണ് ജെപി തുമിനാട്.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, വി എഫ് എക്സ് - പ്രോമൈസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ - റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ - ദിലീപൻ ജി കൃഷ്ണ.

Manju Warrier begins Happiloop. The Ace heroine to make a comeback to malayalam after Emburaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Kerala CM Selection Live: 'വെളുത്ത പുക ഉടനെ', വിജയത്തിനു മങ്ങലേറ്റെന്ന് സണ്ണി ജോസഫ്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

കൂപ്പുകുത്തി രൂപ, ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്, ലാഭം പ്രവാസികള്‍ക്ക്

ബ്രസീൽ ടീമിൽ നെയ്മർ, തിയാ​ഗോ സിൽവ; അർജന്റീനയുടെ പ്രാഥമിക സംഘത്തിൽ മെസി

SCROLL FOR NEXT