മഞ്ജു വാര്യർ തന്റെ പെയിന്റിങ്ങുമായി/ ഫേയ്സ്ബുക്ക് 
Entertainment

ലൈബ്രറിയിൽ പോകാൻ പറ്റിയില്ല, പകരം ഒന്നു വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യർ; ചിത്രം വൈറൽ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലൈബ്രറിയിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം മാറ്റാൻ സ്വന്തമായി ഒരു ലൈബ്രറി തന്നെ വരച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിലൂടെ മാത്രമല്ല, ഡാൻസിലൂടെയും പാട്ടിലൂടെയുമെല്ലാം ആരാധകരുടെ കയ്യടി വാങ്ങിയിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ ലോക്ക്ഡൗണിൽ വീണ വായിച്ചും താരം അമ്പരപ്പിച്ചിരിക്കുന്നു. ഇപ്പോൾ താൻ ഒരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. താരത്തിന്റെ വായനാ ദിന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലൈബ്രറിയിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം മാറ്റാൻ സ്വന്തമായി ഒരു ലൈബ്രറി തന്നെ വരച്ചിരിക്കുകയാണ് താരം. നിറങ്ങളും ബ്രഷും കയ്യിൽ പിടിച്ചിരിക്കുന്ന മഞ്ജു വാര്യരാണ് ചിത്രത്തിൽ താരത്തിന്റെ പുറകിലായി വരച്ചു പൂർത്തിയാക്കിയ ചിത്രവും കാണാം. ഷെൽഫിൽ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന ചിത്രമാണ് താരം വരച്ചത്. 

എന്ത്? ദേശിയ വായനാ ദിനത്തിൽ എനിക്ക് ലൈബ്രറിയിൽ പോകാൻ പറ്റില്ലെന്നോ? പ്രശ്നമില്ല, ഞാൻ സ്വന്തമായി ഒരെണ്ണം വരക്കാം- മഞ്ജു വാര്യർ കാപ്ഷനായി കുറിച്ചു. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക്ഡൗൺ ഡയറീസ് എന്നീ ഹാഷ്ടാ​ഗിലാണ് ചിത്രം. താരത്തിന്റെ പെയിന്റിങ്ങിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ കഴിവുറ്റ പെണ്ണേ? എന്നായിരുന്നു റിമ കല്ലിങ്കലിന്റെ ചോദ്യം. ചക്ക വീണ് മുയൽ ചത്തതാണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. നസ്രിയ, സിത്താര കൃഷ്ണകുമാർ, ശിവദ, ശിൽപ ബാല തുടങ്ങിയ നിരവധി പേരാണ് പ്രശംസിച്ചുകൊണ്ട് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം