Manoj Bajpayee about Mammootty and Mohanlal 
Entertainment

മോഹന്‍ലാലും മമ്മൂട്ടിയും ഡി നീറോയെയും അല്‍ പച്ചീനോയെയും പോലെ; അവരുടെ സിനിമകള്‍ തേടിപിടിച്ച് കണ്ടിട്ടുണ്ട്: മനോജ് വാജ്‌പേയ്

മലയാള സിനിമ ധാരാളമായി കാണാറുണ്ട്. നിങ്ങള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പ്ലാനുണ്ടോ എന്ന് ഭാര്യ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും മോഹന്‍ലാലും റൊബര്‍ട്ട് ഡി നീറോയേയും അല്‍ പച്ചീനോയേയും പോലെയാണെന്ന് മനോജ് വാജ്‌പേയ്. ഗലാട്ട പ്ലസിന്റെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിന്റെ രണ്ട് സ്‌കൂളുകളെ പ്രതിനിധീകരിക്കുന്നവരാണെന്നും രണ്ടു പേരും മഹാന്മാരായ നടന്മാരാണെന്നും മനോജ് വാജ്‌പേയ് പറഞ്ഞു.

''മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ രണ്ട് സ്‌കൂളുകളാണ്. നസീര്‍ സാബും ഓം പുരിയും പോലെ, അല്‍ പച്ചീനോയും ഡി നീറോയും പോലെ. ഡി നീറോ എത്ര പരിശീലനം നടത്തിയാലും അവസാന നിമിഷം തനിക്ക് എന്താണോ തോന്നുന്നത് അതാണ് ചെയ്യുക. പക്ഷെ പച്ചീനോ ഒരുപാട് റിഹേഴ്‌സല്‍ ചെയ്യും. സെറ്റിലെത്തിയ ശേഷം ശബ്ദങ്ങളൊന്നും ബഹളങ്ങളൊന്നും പാടില്ല. അതുപോലെയാണ് മമ്മൂട്ടിയുമെന്ന് തോന്നുന്നു. അദ്ദേഹം ട്രൂ ക്രാഫ്റ്റ്മാന്‍ ആണ്.'' മനോജ് വാജ്‌പേയ് പറയുന്നു.

''മോഹന്‍ലാല്‍ തന്റെ തിരക്കഥ പിന്നില്‍ നിന്നും മുന്നിലേക്ക് മനസിലാക്കിയിട്ടുണ്ടാകും. അതിന് ശേഷം അതായി ജീവിക്കുകയാണ് ചെയ്യുക. എപ്പോഴും റെഡിയായിരിക്കും. എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് കഥയും കഥാപാത്രവും പോകുന്നത് എന്നറിയാം'' താരം പറയുന്നു. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും മനോജ് വാജ്‌പേയ് വാചാലനാകുന്നുണ്ട്.

''ഭ്രമയുഗത്തില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അത്ര ഉന്നതമായ ക്രാഫ്റ്റ് ഇല്ലാതെ അതുപോലൊരു സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല. തുടക്കത്തില്‍ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിനുമുള്ള ഉത്തരങ്ങള്‍ അവസാനം അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ തന്നെ നമുക്ക് ലഭിക്കും'' എന്നാണ് മനോജ് വാജ്‌പേയ് പറയുന്നത്.

''ഈ രണ്ട് മഹാനടന്മാരേയും ഞാന്‍ വര്‍ഷങ്ങളായി ഫോളോ ചെയ്യുന്നുണ്ട്. ഫെസ്റ്റിവലുകളില്‍ അവരുടെ സിനിമകള്‍ തേടിപ്പിടിച്ച് കാണുമായിരുന്നു. അന്ന് മലയാള സിനിമ അത്ര എളുപ്പത്തില്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. ഞാന്‍ ഇപ്പോള്‍ മലയാള സിനിമ ധാരാളമായി കാണാറുണ്ട്. നിങ്ങള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആലോചിക്കുകയാണോ എന്ന് ഒരിക്കല്‍ ഭാര്യ ചോദിക്കുക വരെ ചെയ്തു'' എന്നും അദ്ദേഹം പറയുന്നു.

Manoj Bajpayee compares Mohanlal and Mammootty to Robert Di Niro and Al Pacino. Says he used to watch their movies at festivals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ ചോദ്യമുനയില്‍, പ്രശാന്തിന്റെയും മൊഴിയെടുത്തു

'സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

ഒരു ലക്ഷത്തില്‍ താഴെ, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 500 lottery result

ഏഴ് വര്‍ഷത്തെ പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു

SCROLL FOR NEXT