Ravanaprabhu ഫെയ്സ്ബുക്ക്
Entertainment

'മറവി അല്ല, നന്ദികേട്, മരിച്ചു പോയെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ല'; രാവണപ്രഭു റീ റിലീസില്‍ ഗിരീഷ് പുത്തഞ്ചേരിയോട് അവഗണന; വിമര്‍ശിച്ച് മനു മഞ്ജിത്ത്

'ഗിരീഷ് പുത്തഞ്ചേരി' എന്ന പേര് ഒഴിവാക്കാനുള്ള 'ധൈര്യം' തോന്നിയത് ആര്‍ക്കാണെന്നറിയില്ല

സമകാലിക മലയാളം ഡെസ്ക്

റീ-റിലീസിനും കയ്യടി നേടുകയാണ് മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു. ആദ്യ ദിവസം മാത്രം 70 ലക്ഷത്തോളമാണ് രാവണപ്രഭു നേടിയതെന്നാണ് കരുതപ്പെടുന്നത്. റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാവണപ്രഭു വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയ നിറയെ രാവണപ്രഭു പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്നുള്ള ആഘോഷക്കാഴ്ചകളാണ്.

ഇപ്പോഴിതാ രാവണപ്രഭുവിന്റെ റീ-റിലീസില്‍ ഗുരുതര വിമര്‍ശനം ഉയര്‍ന്നു വന്നിരിക്കുകയാണ്. ഗാനരചയിതാവായ ഗിരീഷ് പുത്തന്‍ചേരിയുടെ പേര് ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കിയതിനെതിരെയാണ് വിമര്‍ശനം. ഗാനരചയിതാവായ മനു മഞ്ജിത്താണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇത് നന്ദികേടാണെന്നാണ് മനു മഞ്ജിത്ത് പറയുന്നത്.

''പുതിയ 4കെ പതിപ്പിന്റെ പോസ്റ്ററിലേക്ക് പഴയ പേരുകള്‍ പകര്‍ത്തി എഴുതുമ്പോള്‍ അതില്‍ 'ഗിരീഷ് പുത്തഞ്ചേരി' എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആര്‍ക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററില്‍ കേള്‍ക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോള്‍ ഉരുവിടുന്നത് 'കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....', 'മഴക്കാറ് മായം കാട്ടും രാവാണേ' എന്നും. ഉള്ളു വിങ്ങുന്നത് 'തുടിയായ് ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും ഒരു രുദ്രതാളമായ് ചേര്‍ന്നിരുന്നു..' എന്നും. 'വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരു'മ്പോള്‍ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല. ചില ഓര്‍മ്മക്കുറവുകള്‍ക്ക് പേര് 'മറവി' എന്നല്ല. 'നന്ദികേട്' എന്നാണ്'' എന്നായിരുന്നു മനു മഞ്ജിത്തിന്റെ കുറിപ്പ്.

നിരവധി പേരാണ് മനു മഞ്ജിത്തിന്റെ ആരോപണത്തിന് പിന്തുണയുമായി എത്തുന്നത്. 'സത്യം .പക്ഷേ മനു ഏട്ടാ ഗിരീഷേട്ടന്‍ കനല് പോലെ നമ്മുടെ നെഞ്ചിലല്ലേ ഉള്ളത് പിന്നെങ്ങനെ അത് കെട്ടുപോകും, ആ പാട്ടുകളും വരികളും ഇല്ലാതെ ഈ സിനിമ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല, മലയാളികളുടെ ഹൃദയത്തില്‍ പേരെഴുതി വച്ചിരിക്കുന്ന മനുഷ്യനാണ്. പോസ്റ്ററില്‍ വെട്ടി മാറ്റിയാല്‍ ഒന്നും മാഞ്ഞു പോകില്ല...എന്നാലും കാണിച്ചത് നന്ദി കേടാണ്, പോസ്റ്ററില്‍ ഉള്‍പ്പെടുത്താത്തത് മര്യാദകേടാണ്. പഴയ പോസ്റ്ററുകളില്‍ ഉണ്ടായിരുന്നു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Manu Manjith slams makers for omitting the name of Gireesh Puthanchery from Ravanaprabhu Re-Release posters. says it's not ignorance but lack of gratitude.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT