manu varma ഇന്‍സ്റ്റഗ്രാം
Entertainment

'ഞാനും സിന്ധുവും സെപ്പറേറ്റഡാണ്, ഇനി ഒരുമിക്കാന്‍ സാധ്യതയില്ല'; വെളിപ്പെടുത്തി മനു വര്‍മ

25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്

സമകാലിക മലയാളം ഡെസ്ക്

താനും ഭാര്യ സിന്ധുവും പിരിഞ്ഞുവെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി അകന്ന് കഴിയുകയാണെന്നും നടന്‍ മനു വര്‍മ. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മനുവും സിന്ധുവും. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സിന്ധു. നടന്‍ ജഗന്നാഥ വര്‍മയുടെ മകനാണ് മനു.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനു വര്‍മ പിരിയുകയാണെന്ന് തുറന്ന് പറഞ്ഞത്. തങ്ങളുടെ വിവാഹ മോചന കേസ് നിലവില്‍ കോടതിയാണെന്നും ഇനി ഒരുമിക്കാന്‍ യാതൊരു സാധ്യതയില്ലെന്നും മനു പറയുന്നു. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്.

''ഞാനും ഭാര്യയും ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോ പേര്‍ പിരിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പിന്നെ ഒരു ഫാഷന്‍ ആണല്ലോ. കുടുംബ കോടതിയില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലേ അറിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയത്ത് തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം'' എന്നാണ് മനു വര്‍മ പറയുന്നത്.

രണ്ട് മൂന്ന് വര്‍ഷം മുമ്പ് തങ്ങള്‍ സ്‌നേഹിച്ചും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാന്‍ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാത്ത വരുമ്പോള്‍ മാറി താമസിക്കുന്നതാണ് നല്ലത് എന്നാണ് മനു വര്‍മ പറയുന്നത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ല. വിദേശത്തൊക്കെ അങ്ങനെയാണ്. ആ രീതി ഇവിടെ വന്നാല്‍ നല്ലതാണെന്നും അദ്ദേഹം പറയുന്നു. അതേസമയം വേര്‍ പിരിഞ്ഞവര്‍ സൗഹൃദം കാത്തു സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

Manu Varma says he and wife Sindhu are seperated. They have been living apart for last two years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

SCROLL FOR NEXT