ടൊവിനോയെ കുറിച്ച് മാത്തുക്കുട്ടി/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'വിചിത്രമായി ഉറങ്ങുന്ന സൂപ്പർ ഹീറോ'; ചിത്രം പങ്കുവെച്ച് സംവിധായകൻ; ഇതു പോലുള്ള കുറച്ച് ഫ്രണ്ട്‌സ് ഉണ്ടെങ്കിലെന്ന് താരം

ഇതു പോലുള്ള കുറച്ചു ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ എന്ത് വേണമെന്നായിരുന്നു ടൊവിനോയുടെ മറുപടി.

Author : സമകാലിക മലയാളം ഡെസ്ക്

'ഇനിയും വൈകിയാൽ പിടിച്ചാൽ കിട്ടാണ്ടാവും... വിചിത്രമായി ഉറങ്ങുന്ന സൂപ്പർ ഹീറോ' എന്ന വിശേഷണത്തോടെ സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി നടൻ ടൊവിനോ തോമസിന്റെ പിറന്നാൾ ദിനം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കസേരയിൽ കാലു വെച്ച് നിലത്ത് ഉറങ്ങുന്ന ടൊവിനോയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രചരിച്ചു.

ഭാവിയിൽ പ്രശ്തനാകുമ്പോൾ ഇടാൻ മാറ്റിവെച്ചിരുന്ന ചിത്രമാണെന്നും സൂപ്പർ ഹാറോയ്ക്ക് പിറന്നാൾ ആശംസകളും പറഞ്ഞാണ് പോസ്റ്റ്. ഫോട്ടോയ്ക്ക് ഇതിനോടകം അറുപത്തിരണ്ടായിരത്തിലേറെ ലൈക്കുകൾ കിട്ടി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.

'ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും.
കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ' എന്നാണ് മാത്തുക്കുട്ടിയുടെ കുറിപ്പ്. ഇതു പോലുള്ള കുറച്ചു ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ എന്ത് വേണമെന്നായിരുന്നു ടൊവിനോയുടെ മറുപടി.

നടൻ ടൊവിനോയും മാത്തുക്കുട്ടിയും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്. സിനിമരം​ഗത്ത് എത്തുന്നതിന് മുൻപ് ഇരുവരും ഒരു മുറിയിലായിരുന്നു താമസം. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവിനോയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. ട്രിപ്പിൾ റോളിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ആഷിക്ക് അബുവിന്റെ നീലവെളിച്ചം, ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങൾ, ഫോറൻസിക് ടീം വീണ്ടുമൊന്നിക്കുന്ന പ്രോജക്ട് എന്നിവയാണ് ടൊവിനോയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT