

കോഴിക്കോട് നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ,കുക്ക്, സെക്യൂരിറ്റി തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത DCA/PGDCA യോഗ്യതയും.
MPWNPPMOMD: ANM/GNM യോഗ്യതയും MS Office പരിജ്ഞാനവും.
MPHW: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള GNM നഴ്സിങ് യോഗ്യത.
തെറാപ്പിസ്റ്റ് (പുരുഷൻ/സ്ത്രീ): സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പി കോഴ്സ് അല്ലെങ്കിൽ നിർദേശിച്ച പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്.
ഓഡിയോളജിസ്റ്റ്: BASLP ബിരുദവും RCI രജിസ്ട്രേഷനും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: വിജ്ഞാപനത്തിൽ നിർദേശിച്ച സൈക്കോളജി യോഗ്യതകളും RCI രജിസ്ട്രേഷനും
സൈക്കോളജിസ്റ്റ്: സൈക്കോളജി, അപ്ലൈഡ് സൈക്കോളജി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.
ഫിസിയോതെറാപ്പിസ്റ്റ്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദം.
കുക്ക്: എസ്.എസ്.എൽ.സി.
സെക്യൂരിറ്റി: എസ്.എസ്.എൽ.സി.
സ്പെഷ്യൽ എജ്യുക്കേറ്റർ: സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്.
സ്പീച്ച് തെറാപ്പിസ്റ്റ്: MASLP യോഗ്യത.
ആയുർവേദ ഫാർമസിസ്റ്റ്: കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
ഹോമിയോ ഫാർമസിസ്റ്റ്: CCP/NCP അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്: ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (BOT).
യോഗ ഡെമോൺസ്ട്രേറ്റർ: യോഗ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് യോഗ്യത. സ്കിൽ ടെസ്റ്റ് ബാധകമാണ്.
യോഗ ഇൻസ്ട്രക്ടർ: BNYS, BAMS, M.Sc യോഗ, M.Phil യോഗ അല്ലെങ്കിൽ യോഗ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
പ്രതീക്ഷിത ഒഴിവുകളായാണ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത്. എല്ലാ തസ്തികകളുടെയും യോഗ്യതകൾ പൂർണമായി പരിശോധിച്ചശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകരുടെ ഉയർന്ന പ്രായം തസ്തിക അനുസരിച്ചു വ്യത്യസ്തമാണ്.
തസ്തികയുടെ സ്വഭാവമനുസരിച്ച് സ്കിൽ ടെസ്റ്റ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതയുള്ളവർ നാഷണൽ ആയുഷ് മിഷന്റെ ഔദ്യോഗിക കരിയർ പോർട്ടലായ https://careers.nam.kerala.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://www.nam.kerala.gov.in/images/careers/1795241194822.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates