Meenakshi Anoop ഫെയ്സ്ബുക്ക്
Entertainment

'നീയൊരു കഴുതയാണ്'; കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്ന് തെളിവ് നിരത്തി മീനാക്ഷിയുടെ മറുപടി

ജീവികളില്‍ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണ് കഴുത

Author : സമകാലിക മലയാളം ഡെസ്ക്

കുറിക്കു കൊള്ളുന്ന മറുപടികളിലൂടേയും ക്യാപ്ഷനുകളിലൂടേയും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട് മീനാക്ഷി അനൂപ്. അവതാരകയും നടിയുമായ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. അഭിനന്ദനങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളും മീനാക്ഷി നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയാണ് താരം.

ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. 'നീ ഒരു കഴുതയാണ്' എന്ന കമന്റിനുള്ള മീനാക്ഷിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥത്തില്‍ കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നാണ് മീനാക്ഷിയുടെ മറുപടി. അതിനുള്ള റഫറന്‍സ് വിഡിയോകളും താരം പങ്കുവെക്കുന്നുണ്ട്.

''ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ സന്തോഷം . എന്നാല്‍ പൊതുവെ പറഞ്ഞു കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ താങ്കളാണ് 'വിവരദോഷി'. കാരണം യഥാര്‍ത്ഥത്തില്‍ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല. ജീവികളില്‍ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത്'' താരം പറയുന്നു.

''കഴുത നമ്മള്‍ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്‌നം. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കില്‍ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം. (ക്ലാരിറ്റിക്കായി വിജയകുമാര്‍ ബ്ലാത്തൂരിന്റെയും വൈശാഖന്‍ തമ്പിയുടേയും വീഡിയോകള്‍ റഫറന്‍സുണ്ട് ) ചുരുക്കത്തില്‍ താങ്കളെപ്പോലുള്ളവര്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലും ഞാന്‍ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാന്‍ ശ്രമിക്കുന്നു എന്നു മാത്രം'' എന്നും താരം പറയുന്നു.

Meenakshi Anoop gives reply to a comment calling her donkey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

റോളണ്ട് ​ഗാരോസിലെ 'ഹാട്രിക്ക്' മോഹം മുടക്കി പരിക്ക്; കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല

താക്കോല്‍ എത്തിക്കാതെ ജീവനക്കാരന്‍, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്‌കാരം; പുറത്തേയ്ക്ക് തീ ആളി

വെറും 100 രൂപയ്ക്ക് 'എ ഐ' പഠിക്കാം; ഐഐടി മദ്രാസ് തയ്യാറാക്കിയ കോഴ്സുകൾ, അവസാന തീയതി മേയ് 10

SCROLL FOR NEXT