Meenakshi Anoop ഫെയ്സ്ബുക്ക്
Entertainment

'ഗ്യാസ്' ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല, ക്ഷമി'; യുദ്ധത്തെക്കുറിച്ച് പറഞ്ഞതിന് പരിഹാസം; വായടപ്പിച്ച് മീനാക്ഷിയുടെ മറുപടി

പരിഹസിച്ചെത്തുന്നവര്‍ക്ക് മീനാക്ഷി മറുപടിയും നല്‍കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കനത്ത ഇന്ധന ക്ഷാമമാണ് നേരിടുന്നത്. കേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും അടക്കേണ്ടി വന്നിട്ടുണ്ട്. ഇതില്‍ പ്രതികരിച്ചു കൊണ്ടുള്ള നടി മീനാക്ഷി അനൂപിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

ഗ്യാസ് കുറ്റിക്കൊപ്പമുള്ള തന്റെ ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും ഗ്യാസ് പോയത് നമ്മുടെയാണെന്നാണ് മീനാക്ഷി പറയുന്നത്. 'ഗ്യാസ് ' പോയത് നമ്മടെയാ. യുദ്ധം പശ്ചിമേഷ്യേലാണേലും. (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല....)' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.

താരത്തെ പരിഹസിച്ചെത്തുന്നവര്‍ക്ക് മീനാക്ഷി മറുപടിയും നല്‍കുന്നുണ്ട്. 'വന്നു ചെറിയ വായില്‍ വലിയ വര്‍ത്താനം, ഒന്ന് പോടി ഇതൊക്കെ ഞങ്ങളും ന്യൂസില്‍ കാണുന്നുണ്ട്. അല്ലാതെ നീ ഇറാനില്‍ നേരിട്ട് എടുത്ത വാര്‍ത്ത അല്ലല്ലോ. വേറെ വല്ല കഴിവും ഉണ്ടേല്‍ കാണിക്കൂ, ഡാന്‍സോ പാട്ടോ അല്ലാതെ ചുമ്മാ ബുദ്ധിജീവി ചമയണ്ട' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മീനാക്ഷി നല്‍കിയ മറുപടി ശരി പണ്ഡിതാ എന്ന് മാത്രമാണ്.

'കലിമ ചൊല്ലിയില്ലെങ്കില്‍ വെടി വെച്ച് കൊല്ലപ്പെടാതെ ഇരിയ്ക്കാന്‍, മുടി ഇഴ അല്ല കേശ ഭാരം മുഴുവന്‍ കാട്ടി നടക്കാന്‍, ജീന്‍സും മിടിയും പാവാടയും ഇട്ടു നടക്കാന്‍ വിദ്യാഭ്യാസം ചെയ്യാന്‍ ജോലി ചെയ്യാന്‍, എല്ലാം സ്വാതത്ര്യവും അനുഭവിക്കാന്‍ ഇസ്രായേല്‍ ചെയ്യുന്ന യുദ്ധത്തില്‍ ഭാഗ ഭാക്കു ആകേണ്ട.. പക്ഷെ അവരെ പൊക്കി കാണിക്കരുത്. തീര്‍ച്ച ആയും അവര്‍ അവരുടെ സുരക്ഷയ്ക്കു വേണ്ടി ആണ് യുദ്ധം ചെയ്യുന്നത്. അത് കൊണ്ടുള്ള ഗുണം എല്ലാവര്‍ക്കും ഉള്ളതാണ്. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം... പാരതന്ത്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിനും മീനാക്ഷി മറുപടി നല്‍കുന്നുണ്ട്.

ഇവിടെ ഞാന്‍ യുദ്ധം അതില്‍ നേരില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നില്ക്കുന്ന രാജ്യങ്ങളെപ്പോലും പെട്ടെന്ന് ബാധിക്കും അതായത് യുദ്ധാവസ്ഥ ലോകം മുഴുവന്‍ മോശമാക്കുന്നു. എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയിട്ടുള്ളത് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

ഒരു യുദ്ധം വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം എല്ലായിടത്തും ഉണ്ടാകും സ്വാഭാവികം അപ്പഴും അവള്‍ക്ക് അവളുടെ ഗ്യാസ്. നിന്റെ അപ്പനപൂപ്പന്‍മാര്‍ ഗ്യാസിലാണോ ജീവിച്ചേ. ഒന്ന് പെടക്കാതെ കൊച്ചേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനുള്ള മീനാക്ഷിയുടെ മറുപടി ഗ്യാസ് ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല ക്ഷമി എന്നായിരുന്നു.

Meenakshi Anoop gives reply to comments on her post about shortage of LPG.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ നിര്‍ണയം മെഡിക്കല്‍ ബോര്‍ഡിന്; നിയമ ഭേദഗതിയുമായി കേന്ദ്രം

പാഠ പുസ്തകം 'മൈക്രോ' ആക്കും; കോപ്പിയടിക്കാൻ സ​ഹായം; 2 ടെല​ഗ്രാം ചാനലുകൾ നിരീക്ഷണത്തിൽ

'പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി'; മുഖ്യമന്ത്രിയോട് പ്രേം കുമാർ

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

SCROLL FOR NEXT