Meera Anil and Asif Ali 
Entertainment

'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍

'പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ല. ആ മാറ്റം കാണിക്കാന്‍ വേണ്ടിയായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സംഭവമാണ് അവതാരക മീര അനിലിനെ നടന്‍ ആസിഫ് അലി തിരുത്തിയത്. നറുക്കെടുപ്പ് പരിപാടിയില്‍ ഐഫോണ്‍ വിജയിച്ച യുവാവിനോട് കയ്യിലെ ഫോണ്‍ കാണിക്കാന്‍ മീര ആവശ്യപ്പെടുകയായിരുന്നു. ഉടനെ ഇടപെട്ട ആസിഫ് അലി അവതാരകയെ തടഞ്ഞു. പിന്നാലെ സോഷ്യല്‍ മീഡിയ ആസിഫ് അലിയെ അഭിനന്ദിക്കുകയായിരുന്നു.

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവതാരക മീര അനില്‍. ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം. താന്‍ ആരേയും പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നാണ് മീര പറയുന്നത്. ആസിഫ് അലി ഒരു ചക്കരയാണെന്നും മീര പറയുന്നുണ്ട്.

''പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ല. ആ മാറ്റം കാണിക്കാന്‍ വേണ്ടിയായിരുന്നു. പെട്ടെന്ന് ഐഫോണിലേക്ക് വരുമ്പോള്‍, ഒരു പൂ പോലും പ്രതീക്ഷിക്കാതെ വരുമ്പോള്‍ ഒരു പൂക്കാലം തന്നെ കിട്ടുന്ന എന്ന മൊമന്റായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ പലരും വേറൊരു തരത്തിലേക്ക് എടുത്തു. പക്ഷെ, എല്ലായിപ്പോഴും ആസിഫ് ഒരു ചക്കരയാണ്.'' മീര പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എല്ലാവര്‍ക്കും അവരവരുടെ യുക്തിയ്ക്ക് അനുസരിച്ച് പെരുമാറാനുള്ള സ്‌പേസ് എപ്പോഴും കൊടുക്കാറുണ്ട്. ഞാന്‍ ചെയ്യുന്നതില്‍ ഇഷ്ടപ്പെടാത്തതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്. പതിനെട്ട് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. ഇത്രയും കാലം ഇവിടെ നിര്‍ത്തിയത് പ്രേക്ഷകരാണ്. അവര്‍ക്ക് വേണ്ടിയാണ് സ്റ്റേജിലെത്തുന്നത്'' എന്നും മീര അനില്‍ പറയുന്നു.

Meera Anil gives clarification on Asif Ali correcting her on stage. Says never intended to mock anyone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

'500 മെഗാവാട്ടിന്റെ കുറവ്'; സംസ്ഥാനത്ത് ഇന്ന് രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍

മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം