Entertainment

ദീപാവലി ആഘോഷമാക്കാന്‍ പുത്തന്‍ ചിത്രങ്ങള്‍: ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ മെയ്യഴകനും ലബ്ബര്‍ പന്തും റിലീസ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും തയ്യാറെടുക്കുകയാണ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ മെയ്യഴകനും ലബ്ബര്‍ പന്തും റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ആഴ്ച ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍ നോക്കാം.

മെയ്യഴകന്‍

കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രം. രണ്ട് പതിറ്റാണ്ടിനു ശേഷം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ ഒരാളുടെ കഥ പറയുകയാണ് ചിത്രം. സൂപ്പര്‍ഹിറ്റായ 96 സിനിമയുടെ സംവിധായകന്‍ സി പ്രേം കുമാര്‍ ആണ് ചിത്രം ഒരുക്കിയത്. സെപ്റ്റംബര്‍ 27നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ 27ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ദോ പത്തി

മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ബോളിവുഡ് ചിത്രം. കജോള്‍, കൃതി സനണ്‍, ഷഹീര്‍ ഷേയ്ഖ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശശാങ്ക ചതുര്‍വേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 25ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ലബ്ബര്‍ പന്ത്

നാട്ടിലെ രണ്ട് ക്രക്കറ്റ് കളിക്കാര്‍ക്കിടയിലെ ശത്രുതയെ പ്രമേയമാക്കി ഒരുക്കിയ ചിത്രം. ഹരീഷ് കല്യാണ്‍, അട്ടകത്തി ധിനേഷ്, സ്വാസിക, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സെപ്റ്റംബര്‍ 20 ന് തിയറ്ററില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. തുടര്‍ന്ന് ചിത്രത്തിന്റെ ഒടിടി റിലീസ് നീട്ടിവെക്കുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററിലെത്തും.

ദി മിറാണ്ട ബ്രദേഴ്‌സ്

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം. ഫുട്‌ബോള്‍ സ്‌നേഹികളായ സഹോദരങ്ങളുടെ ജീവിതം അമ്മയുടെ നിഗൂഢ മരണത്തോടെ മാറിമറിയുന്നതാണ് ചിത്രം പറയുന്നത്. ഹര്‍ഷ് വര്‍ധന്‍ റാണെ, മീസാന്‍ ജാഫ്രി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഒക്ടോബര്‍ 25ന് ജിയോ പ്രീമിയറിലൂടെ ചിത്രം റിലീസ് ചെയ്യും.

സ്വിഗാറ്റോ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്റെ ജീവിതം പറയുന്ന ഹിന്ദി ചിത്രം. കപില്‍ ശര്‍മ, ഷഹാന ഗോസ്വാമി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒക്ടോബര്‍ 25ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.

ഹെല്‍ബൗണ്ട് സീസണ്‍ 2

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊറിയന്‍ ത്രില്ലര്‍ സീരീസിന്റെ രണ്ടാമത്തെ സീരീസ് റിലീസിന് ഒരുങ്ങുകയാണ്. ഡാര്‍ക് സൂപ്പര്‍നാച്ചുറല്‍ വിഭാഗത്തില്‍പ്പെടുന്ന സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ 25ന് സ്ട്രീമിങ് ആരംഭിക്കും.

ദി ലജെന്‍ഡ് ഓഫ് ഹനുമാന്‍ സീസണ്‍ 5

ഹനുമാന്റെ വീരസാഹസിക കഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അനിമേറ്റഡ് സീരീസ്. ദി ലജെന്‍ഡ് ഓഫ് ഹനുമാന്‍ സീസണ്‍ 5 ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബര്‍ 25ന് സീരീസ് സ്ട്രീമിങ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT