കോട്ടയം: എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. കുട്ടിക്കാലത്ത് തന്നെ ഒരു ഡോക്ടറാക്കണമെന്ന് തന്റെ അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 45 വർഷമായി സിനിമയിലൂടെ പ്രേക്ഷകരെ ട്രീറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും മമ്മൂട്ടി പറഞ്ഞു.
"ഡോക്‌ടറേറ്റ് എന്ന് പറയുന്നത് ഒരു അംഗീകാരമാണ്. എന്റെ അച്ഛന് എന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എനിക്ക് അച്ഛന്റെ ആ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് മൂന്നാം തവണയാണ് ഡോക്‌ടറേറ്റ് ലഭിക്കുന്നത്.
പക്ഷേ ഇപ്പോൾ എനിക്ക് രോഗികളെ അല്ല, മറിച്ച് കഴിഞ്ഞ 45 വര്‍ഷമായി സിനിമയിലൂടെ നിങ്ങളെ ട്രീറ്റ് ചെയ്യാൻ സാധിച്ചു. നിങ്ങളെ ഇനിയും എന്റർടെയ്ൻ ചെയ്യിപ്പിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. എന്റെ അവസാന ശ്വാസം വരെയും. നിങ്ങളുടെ സ്നേഹത്തിനും ചേർത്തു നിർത്തലിനും നന്ദി". - മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോണും ചടങ്ങിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates