മിഥുന്‍ ചക്രബര്‍ത്തി  ഫെയ്‌സ്ബുക്ക്‌
Entertainment

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍

നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുതിര്‍ന്ന നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രബര്‍ത്തിക്ക് ലഭിച്ചിരുന്നു. സുമന്‍ ഘോഷിന്റെ സംവിധാനത്തില്‍ 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രബര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.

ഹിന്ദി, ബംഗാളി, ഓഡിയ തുടങ്ങി ഒട്ടേറെ ഭാഷകളിലായി 350ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT