Vakratunda വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി

ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ കൂടിയായ എടപ്പാൾ വിശ്വനാഥാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിനായക ചതുർഥിയോട് അനുബന്ധിച്ച് ഡിഡി സിനിമ കമ്പനിയുടെ ബാനറിൽ ധന്യ ദർശൻ കഥ എഴുതി സുരേഷ് ഷോമാൻ കാമറയും അക്ഷയ് എഡിറ്റിങ്ങും ദർശൻ സംവിധാനവും ചെയ്ത 'വക്രതുണ്ഡ' എന്ന മ്യൂസിക് ആൽബം പുങ്കുന്നം ശിവക്ഷേത്ര ത്തിലെ ഗണേശത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

തൻ്റെ ഭക്തരുടെ സർവ വിഘ്നങ്ങളും മാറ്റി വഴി കാണിക്കുന്ന ദേവഗണ നായകനും ദാരിദ്ര്യത്തിൽ കഴിയുന്ന തെരുവു ഗായകനുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് ഈ മ്യൂസിക് ആൽബം. ശ്രീദുർഗ ക്രിയേഷൻസിന്റെ നവാമൃതം എന്ന ഓഡിയോ ആൽബത്തിന് വേണ്ടി ഡോ ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടിന്റെ വരികൾക്ക് രവീന്ദ്രൻ കെ മേനോൻ സംഗീതം ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ കൂടിയായ എടപ്പാൾ വിശ്വനാഥാണ്.

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയും രാജേഷും മുഖ്യവേഷത്തിൽ എത്തിയ ഈ ആൽബത്തിൽ സുന്ദരൻ കുന്നത്തുള്ളി, സജീഷ് കുട്ടനെല്ലൂർ, ധന്യ ദർശൻ, രവി എളവള്ളി, പ്രമീള, താജുദിൻ, അലൈവ്, രാജേഷ് അമ്പാടി, ജോജു, ബൈജു ചിറ്റിലപ്പിള്ളി, മാഹിൻ കാളത്തോട്, തോമസ് പൂമല,

ഉണ്ണികൃഷ്ണൻ പൂമല തുടങ്ങി നിരവധി പേർ അഭിനയിച്ചിരിക്കുന്നു മോഹൻ കാവിൽ, ബേബി കെ പൊറത്താള എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്. ഗണേശോത്സവ ഭാഗമായി വിവിധ അമ്പലങ്ങളിലും വക്രതുണ്ഡ എന്ന ഈ മ്യൂസിക് ആൽബം പ്രദർശിപ്പിക്കുന്നുണ്ട്. ഡിഡി രാജ യൂട്യൂബ് ചാനലിലും ലഭ്യമാണ്.

Mohan Sithara starrer Vakratunda music album out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ