Mohanlal ഫെയ്സ്ബുക്ക്
Entertainment

'പഴയ സിനിമകള്‍ കാണാറില്ല, സങ്കടം വരും; കൂടെ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല'; വിങ്ങലോടെ മോഹന്‍ലാല്‍

എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല

സമകാലിക മലയാളം ഡെസ്ക്

പഴയ സിനിമകള്‍ താനിന്ന് കാണാറില്ലെന്ന് മോഹന്‍ലാല്‍. ആ സിനിമകള്‍ കാണുമ്പോള്‍ തന്റെ കൂടെ പണ്ട് അഭിനയിച്ചവരില്‍ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും മോഹന്‍ലാല്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്.

''പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോള്‍ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ. ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓര്‍ക്കാന്‍ സാധ്യതയുണ്ട്. അതില്‍ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോള്‍ സങ്കടം വരും'' മോഹന്‍ലാല്‍ പറയുന്നു.

''ആ സമയത്ത് നമ്മള്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ മാത്രമേയുള്ളൂ'' എന്നും മോഹന്‍ലാല്‍ പറയുന്നു. സമാനമായ രീതിയില്‍ ഒരിക്കല്‍ നടന്‍ മധു തന്നോട് സങ്കടം പങ്കിട്ടതിനെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.

''എന്റെയടുത്ത് മധു സാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോള്‍ സങ്കടം വരുമെന്ന്. എന്തുപറ്റി സാര്‍ എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ ഞാന്‍ അധികം കാണാറില്ല'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ചിത്രത്തില്‍ മീര ജാസ്മിന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരുടെ സര്‍പ്രൈസ് എന്‍ട്രികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ്.

Mohanlal can't watch his older movies. as they reminds him off the great who were with him in those movies are not alive now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT