Nedumkandam Miracle 
Entertainment

'ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു...'; പോത്തേട്ടന്റെ സംവിധാനത്തില്‍ ലാലേട്ടന്‍; 'നെടുങ്കണ്ടം മിറാക്കിള്‍' വരുന്നു!

ആരാധകര്‍ ഏറെനാളുകളായി കാത്തിരിക്കുന്ന കോമ്പോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ ഏറെനാളുകളായി കാത്തിരിക്കുന്ന ആ കോമ്പോ ഒടുവില്‍ സംഭവിക്കുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വരുന്നു. നെടുങ്കണ്ടം മിറാക്കിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു കൊണ്ട് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന സിനിമയുടെ സംഗീതം സുഷിന്‍ ശ്യാം ആണ്. ഷൈജു ഖാലിദ് കാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനിങ്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം.

ആരാധകര്‍ കാത്തിരിക്കുകയാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ കാണാനായി. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഹിറ്റടിച്ച ദിലീഷ് പോത്തന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്റെ കുപ്പായമിടുന്നത്. മോഹന്‍ലാലാകട്ടെ കരിയറില്‍ മിന്നും ഫോമിലുമാണുള്ളത്. അങ്ങനൊരു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരും.

പൊട്ടിപ്പൊളിഞ്ഞൊരു വീടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം പ്രായമായ ഒരു സ്ത്രീയേയും ഒരു യുവതിയേയും ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും പോസ്റ്ററില്‍ കാണാം. എന്നാല്‍ ആരുടേയും മുഖം വ്യക്തമല്ല. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Mohanlal and Dileesh Pothan announces Nedumkandam Miracle. Movie will be penned by Shyam Pushkaran and Paulson Skaria.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

ആലപ്പുഴയിൽ വീണ്ടും മുണ്ടിനീര് ഭീതി, 21 ദിവസത്തെ അവധി; ലക്ഷണങ്ങളും പ്രതിരോധവും

സ്മാര്‍ട്ട് സിസ്റ്റം; കബളിപ്പിക്കാന്‍ നോക്കിയാല്‍ പിടിക്കപ്പെടും, ദുബൈയില്‍ 900ലേറെ വ്യാജ യാത്രാരേഖകള്‍ പിടിച്ചെടുത്തു

'താടാ... ​ഗോൾ'... കട്ടക്കലിപ്പിൽ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു! (വിഡിയോ)