Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ മകന്റെ വിവാഹം പോലെ ഫീൽ ചെയ്യുന്നു; അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായി'

അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ബ്ലെസിയുടെ മകന്‍ അദിതിന്റെ വിവാഹത്തിനെത്തി നടൻ മോഹൻലാൽ. വിവാഹച്ചടങ്ങിൽ നിന്നുള്ള മോഹൻലാലിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

മോഹന്‍ലാല്‍, മീര ജാസ്മിന്‍, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി തുടങ്ങി നിരവധി പേരാണ് വധൂവരൻമാരെ ആശംസിക്കാനായെത്തിയത്. ബ്ലെസിയുമായുള്ള അടുപ്പത്തെക്കുറിച്ചും മോഹൻലാൽ വിവാഹവേദിയിൽ വച്ച് സംസാരിച്ചു.

പത്മരാജന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന കാലം മുതല്‍ താന്‍ കാണുന്ന ബ്ലെസി പിന്നീട് തനിക്ക് കരിയറിലെ മൂന്ന് മികച്ച സിനിമകള്‍ നല്‍കിയ കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിച്ചു. “എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതു പോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.

ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്‍റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം.

Mohalal

എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.”, -മോഹന്‍ലാല്‍ പറഞ്ഞു. തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും ഒരുമിച്ച സിനിമകള്‍. തന്മാത്രയിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.

Cinema News: Actor Mohanlal attends Director Blessy's son's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT