Mohanlal 
Entertainment

'ഇതാര് കാര്‍ത്തികേയന്‍ മുതലാളിയോ..?'; ആവേശമായി എല്‍ 366 ലൊക്കേഷന്‍ വിഡിയോ

വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തുടരും എന്ന ബ്ലോക്ബസറ്ററിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒരുമിക്കുന്ന ചിത്രമാണ് എല്‍ 366. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടിഎസ് ലവ്‌ലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു.

തരുണും മോഹന്‍ലാലും ഇത്തവണ എന്താണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇതിനിടെ എല്‍ 366 ന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായാണ്.

വെള്ളമുണ്ടും ഗ്രേ ഷര്‍ട്ടുമാണ് വിഡിയോയിലെ മോഹന്‍ലാലിന്റെ വേഷം. രാവണപ്രഭുവിന്റെ ബിജിഎമ്മിലാണ് വിഡിയോ. മീശ പിരിച്ച്, രാവണുപ്രഭുവിലെ മംഗലശ്ശേരി കാര്‍ത്തികേയനെ ഓര്‍മിപ്പിക്കുന്ന ലുക്കിലാണ് മോഹന്‍ലാലെത്തുന്തന്. വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്. ലുക്ക് ഗംഭീരമായിട്ടുണ്ടെന്നും തുടരും പോലെ ഒരിക്കല്‍ കൂടി വിന്റേജ് മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ തരുണിന് സാധിച്ചാല്‍ തീപാറുമെന്നും ആരാധകര്‍ പറയുന്നു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രമാണ് എല്‍ 366. രതീഷ് രവിയാണ് തിരക്കഥ. ഷാജി കുമാര്‍ ാണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ പേരടക്കമുള്ള അപ്പ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം ദൃശ്യം 3, പേട്രിയറ്റ് തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി റിലീസ് കാത്തു നില്‍ക്കുന്നത്.

Mohanlal gives Ravanaprabhu vibes in this viral video from L 366 location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!