Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തലമുറകളുടെ നായകൻ'; സ്കൂളിലെത്തിയ ലാലേട്ടനെ ആവേശത്തോടെ സ്വീകരിച്ച് കുട്ടികൾ, വിഡിയോ വൈറൽ

സിനിമയിലെ കഥാപത്രമായ ജോർജുക്കുട്ടിയുടെ വേഷത്തിലാണ് മോഹൻലാൽ സ്‌കൂളിൽ എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റേതായി മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. തൃപ്പൂണിത്തുറ ഭവൻസ് വിദ്യാ മന്ദിറലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇപ്പോഴിതാ സ്കൂളിൽ നിന്നുള്ള ഒരു വിഡിയോ ആണിപ്പോൾ വൈറലാകുന്നത്.

സിനിമയിലെ കഥാപത്രമായ ജോർജുക്കുട്ടിയുടെ വേഷത്തിലാണ് മോഹൻലാൽ സ്‌കൂളിൽ എത്തിയത്. മോഹൻലാലിനെ കണ്ടതും കുട്ടികൾ എല്ലാവരും ആവേശത്തിലായി ലാലേട്ടാ എന്ന് വിളിക്കാൻ തുടങ്ങി. കുട്ടികളുടെ സ്നേഹത്തിന് മുൻപിൽ കൈ കൂപ്പി എല്ലാവരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

'തലമുറകളുടെ നായകൻ', 'പിള്ളേരുടെ സ്പിരിറ്റ് കണ്ടില്ലേ', 'കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നു', 'ജെൻ സി…ആൽഫ എല്ലാവരും ഏട്ടൻ തൂക്കി', എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ.

ജോർജുക്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജുക്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമയ്ക്ക് ഉണ്ടായി.

Cinema News: Actor Mohanlal new video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT