Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സങ്കടമുണ്ട്, കൂടെ അഭിനയിച്ച ഒരുപാട് പേർ ഇന്നില്ല, വളരെ ഇമോഷണൽ സിനിമയാണിത്'; 'കിരീടം' കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ

ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ 'കിരീടം' വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ 37–ാം വാർഷികത്തിൽ കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിൽ വികാരാധീനനായി നടൻ മോഹൻലാൽ. ചിത്രത്തിന്റെ പുതിയ 4കെ റീമാസ്റ്റേർഡ് വേർഷന്റെ ട്രെയ്‌ലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം മോഹൻലാൽ ഓർമ്മകൾ പങ്കുവെച്ചത്.

തന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന നിമിഷമാണിതെന്ന് മോഹൻലാൽ പറഞ്ഞു. 37 വർഷം മുൻപുള്ള അന്നത്തെ പരിമിതമായ സൗകര്യങ്ങൾ വെച്ച് ഇത്രയും വലിയൊരു സിനിമ ചെയ്യുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നും, ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരെയും ഈ സമയത്ത് നന്ദിയോടെ സ്മരിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

"നമസ്കാരം, എന്താ പറയുക. വളരെ അപൂർവമായി സംഭവിക്കാവുന്ന കാര്യമാണ് എന്റെ ജീവിതത്തിൽ. എന്റെ 48 വർഷത്തെ സിനിമാ അഭിനയത്തിലെ എടുത്തുപറയാവുന്ന സിനിമകളിലൊന്നാണ് കിരീടം. എനിക്ക് ആദ്യമായിട്ട് ഒരു ദേശീയ അവാർ‍ഡ് കിട്ടിയ സിനിമയാണ് കിരീടം. താങ്ക്യൂ സിബി... എന്റെ അടുത്ത ദേശീയ അവാർഡും സിബിയുടെ സിനിമയിലൂടെത്തന്നെയായിരുന്നു.

അതുകൊണ്ട് തന്നെ ഒരുപാട് പ്രത്യേകതകളുള്ള നിമിഷമാണിത്. ഇപ്പോൾ മനസ്സിന് ഒരുപാട് സന്തോഷവുമുണ്ട്, ഒപ്പം വലിയൊരു സങ്കടവുമുണ്ട്. കാരണം, അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് പേർ ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ, പെട്ടെന്ന് 37 വർഷം പുറകിലേക്ക് ഒരു ടൈം ട്രാവൽ ചെയ്തതു പോലെ തോന്നി.

ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു, ഇങ്ങനെയൊരു സിനിമയോ, അല്ലെങ്കിൽ ഇതിൽ ജീവിച്ചതു പോലെയുള്ള മനുഷ്യരോ ഒന്നും ഇനി നമ്മുടെ കൂടെയില്ലല്ലോ എന്ന്. ആലോചിക്കുമ്പോൾ വലിയൊരു സങ്കടമുണ്ട്. അത്രമാത്രം ഇമോഷണലായ ഒരു സിനിമയാണിത്. 37 വർഷം മുൻപുള്ള അന്നത്തെ സൗകര്യങ്ങൾ വച്ച് ചെയ്ത സിനിമയാണിത്. ഈ സിനിമ ഇന്ന് ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം.

പക്ഷേ, അന്നത്തെ ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്യുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ഇതിൽ എന്നോടൊപ്പം അഭിനയിച്ച, ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ഞാൻ ഈ സമയത്ത് ഓർക്കുകയാണ്. ഈ സിനിമ ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച എൻഎഫ്ഡിസിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും സന്തോഷവും.

ഞാൻ ഇന്റർവെൽ സമയത്താണ് വന്നതെങ്കിലും, കഥയൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് പെട്ടെന്ന് തന്നെ മനസ്സ് നിറഞ്ഞു, കണ്ണ് നിറഞ്ഞു. ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. ചില സിനിമകൾക്കല്ല, ഈ സിനിമയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതൽ. ഒരിക്കൽക്കൂടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്... എല്ലാവർക്കും ഒരുപാട് നന്ദി!’’- മോഹൻലാൽ പറഞ്ഞു.

Mohanlal opens up about Kireedam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഇപ്പോഴും അഴിമതിയുടെ സ്മാരകം; ദുരിതത്തിൽ 140 ഭവനരഹിത കുടുംബങ്ങൾ

നിരത്തില്‍ മത്സരം കടുക്കും, നിസാന്‍ ടെക്ടണ്‍ എസ് യുവി നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്; സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍