കണ്ണപ്പ, വൃഷഭ എക്സ്
Entertainment

'ചോള ഭരണ കാലത്തും യോദ്ധാക്കൾ അഡിഡാസിന്റെ ഷൂസ് ആണോ ധരിച്ചിരുന്നത്?' ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

'എന്തിനാണ് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നതെന്നാണ്' സോഷ്യൽ മീഡിയയിൽ ഭൂരിഭാ​ഗവും മോഹൻലാലിനോട് ചോദിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തായ്‌ലൻഡിൽ കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അന്യഭാഷാ ചിത്രങ്ങളായ കണ്ണപ്പ, വൃഷഭ എന്നീ ചിത്രങ്ങളുടെ ലുക്ക് പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഈ രണ്ട് പാൻ - ഇന്ത്യൻ ലെവൽ ചിത്രങ്ങളും പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

എന്നാൽ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുകൾ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ സിനിമകൾക്ക് ലഭിക്കുന്നത്. ഇതിനോടകം തന്നെ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പരിഹാസ കമന്റുകളും തുടങ്ങിക്കഴിഞ്ഞു. 'എന്തിനാണ് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നതെന്നാണ്' സോഷ്യൽ മീഡിയയിൽ ഭൂരിഭാ​ഗവും മോഹൻലാലിനോട് ചോദിക്കുന്നത്.

'ഇമ്മാതിരി ബാലെ വേഷമൊന്നും വേണ്ട ലാലേട്ടാ... നിങ്ങൾ ഇപ്പോഴത്തെ പോലെ ട്രാക്കിൽ അങ്ങ് പോയാൽ മതി'- എന്നാണ് എക്സിലുൾപ്പെടെ നിറയുന്ന കമന്റുകൾ. 'ഇതും കണ്ണപ്പയും ഇറങ്ങാതിരിക്കട്ടെ', 'കണ്ണപ്പ, വൃഷഭ ഇത് രണ്ടും ഒന്ന് കടന്നു കിട്ടിയാൽ ഏട്ടൻ രക്ഷപ്പെട്ടു', 'സത്യം പറഞ്ഞാൽ ഈ രണ്ട് സിനിമയേക്കാൾ കൂടുതലും ഇതിന്റെ ട്രോളിനായാണ് ആളുകൾ കാത്തിരിക്കുന്നത്', 'ആ 15 മിനിറ്റ് മുഴുവൻ യൂട്യൂബിൽ ഇട്ടിട്ടു സിനിമയിൽ നിന്ന് ഒന്ന് ഒഴിവാക്കി തരണം' എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.

'ചോള ഭരണ കാലത്ത് യോദ്ധാക്കൾ അഡിഡാസിന്റെ ഷൂസ് ആണോ ധരിച്ചിരുന്നത്, നല്ല ​ഗ്രിപ്പുണ്ടല്ലോ... നീ കണ്ണപ്പ അല്ലെടാ പൊന്നപ്പയാ' എന്നാണ് കണ്ണപ്പയുടെ വി‍ഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്. 'ലാലാട്ടേൻ ഇത്തരം ഫാന്റസി സിനിമകൾ ചെയ്യണ്ട, അത് നിങ്ങൾക്ക് ചേരില്ല'- എന്നും ചിലർ‌ കമന്റ് ചെയ്തിട്ടുണ്ട്.

തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.

കണ്ണപ്പ

കണ്ണപ്പ

വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ - ഇന്ത്യൻ ചിത്രമാണ് 'കണ്ണപ്പ'. കിരാതയെന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.

വൃഷഭ

വൃഷഭ

നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വൃഷഭ. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. സഹ്‍റ എസ് ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഷാനയ കപൂർ, രമ്യാ കൃഷ്ണ, സിമ്രാൻ, രവിശങ്കർ, ശരത്കുമാർ, കെജിഎഫ് ഫെയിം ഗരുഡ റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിൽ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT