Mohanlal in Jailer 2 
Entertainment

'പടം ഉന്നുടേത്, കമന്റ് ബോക്‌സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ മാത്യുവാണ് ചര്‍ച്ചാ വിഷയം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്നലെയാണ് ജയിലര്‍ 2വിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന ചിത്രം ആദ്യ ഭാഗത്തിനും മുകളില്‍ പോകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയത്. ആദ്യ ഭാഗത്ത് നിര്‍ത്തിയിടത്തു നിന്നുമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്.

ഇന്ത്യന്‍ സിനിയിലെ വലിയൊരു താരനിര തന്നെയുണ്ട് ജെയിലറില്‍. വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, എസ്ജെ സൂര്യ തുടങ്ങിയ താരങ്ങള്‍ രണ്ടാം ഭാഗത്തിലൂടെ എന്‍ട്രിയാകുന്നു. അതേസമയം ആദ്യ ഭാഗത്തില്‍ കയ്യടി നേടിയ മോഹന്‍ലാലും ശിവരാജ് കുമാറും രണ്ടാം ഭാഗത്തിലുമുണ്ട്. ആദ്യ ഭാഗത്തേക്കാളും പ്രധാന്യം രണ്ടാം ഭാഗത്തില്‍ ഇവരുടെ കഥാപാത്രങ്ങള്‍ക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജയിലര്‍. അതേസമയം രജനികാന്തിനെക്കാള്‍ കൂടുതല്‍ ആരാധകര്‍ക്ക് ആവേശമായി മാറിയിരിക്കുന്നത് മോഹന്‍ലാല്‍ ആണെന്നതാണ് വസ്തുത. ട്രെയിലറിന്റെ കമന്റ് ബോക്‌സിലും സോഷ്യല്‍ മീഡിയ പേജുകളിലുമെല്ലാം മോഹന്‍ലാലിന്റെ മാത്യുവാണ് ചര്‍ച്ചാ വിഷയം.

രണ്ടേ രണ്ട് സെക്കന്റ് മാത്രം വന്ന് ട്രെയിലര്‍ മാത്യു തൂക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഥയെക്കുറിച്ചുള്ള ഊഹങ്ങളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ആദ്യ ഭാഗത്ത് രജനിയുടെ മുത്തുവേല്‍ പാണ്ഡ്യനെ സഹായിക്കാനെത്തുന്ന സുഹൃത്തായിരുന്നു മാത്യു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ രജനിയുടെ എതിരാളിയായി മോഹന്‍ലാല്‍ മാറിയേക്കാമെന്നാണ് ട്രെയിലര്‍ ഡീകോഡ് ചെയ്ത് ആരാധകര്‍ പറയുന്നത്.

വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ രജനിയ്ക്ക് വില്ലനായി മോഹന്‍ലാല്‍ വന്നാല്‍ കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നെല്‍സണ്‍ ആയതിനാല്‍ എന്താണ് ഇത്തവണ ഒരുക്കിവച്ചിരിക്കുകയെന്ന് ഉറപ്പിച്ചു പറയുക സാധ്യമല്ലെന്നും ആരാധകര്‍ പറയുന്നു. ഒക്ടോബര്‍ 15ന് ചിത്രം റിലീസാകുന്നത് വരെ കാത്തിരിക്കുകയല്ലാതെ നിര്‍വ്വാഹമില്ല.

Mohanlal sets social media on fire with his 2 min appearance in Jailer 2 trailer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

'വ്യത്യസ്ത ആശയങ്ങളുള്ളവരോട് ശത്രുതയില്ല; അഭിപ്രായ വ്യത്യാസങ്ങൾ പകയല്ല': ഹുസൈൻ മടവൂർ