Drishyam 2 ഫെയ്സ്ബുക്ക്
Entertainment

അഞ്ച് വർഷങ്ങൾക്ക് ശേഷം 'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്‌; വിഷു കളറാക്കാൻ ജോർജുകുട്ടി വരുന്നു, റിലീസ് തീയതി

കോവിഡ് സമയമായിരുന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയറ്ററുകളിലേക്ക്. മോഹൻലാലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ട് വർഷങ്ങൾക്കു ശേഷം 2021-ലാണ്.

കോവിഡ് സമയമായിരുന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി കളക്ഷൻ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്നാണ് ആരാധകർ പറയുന്നത്.

ദൃശ്യം 3 റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഒരു സർപ്രൈസ് പോലെയാണ് ഇപ്പോൾ ദൃശ്യം 2 തിയറ്ററുകളിലെത്താൻ പോകുന്നത്. ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സുമേഷ് പഴന്തോട്ടം, അഞ്ജലി നായർ, സായി കുമാർ, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

ആദ്യഭാഗത്തെപ്പോലെ അപ്രതീക്ഷിത ക്ലൈമാക്സാണ് രണ്ടാം ഭാഗവും കാത്തുവെച്ചിരുന്നത്. ഈ വർഷം മേയ് 21-നാണ് ദൃശ്യം 3 റിലീസ് ചെയ്യുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നേരത്തെ ഏപ്രിൽ 2 നായിരുന്നു ദൃശ്യം 3 റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു.

Cinema News: Mohanlal starrer Drishyam 2 theater release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ