Run Baby Run  ഫെയ്സ്ബുക്ക്
Entertainment

'ആറ്റുമണല്‍ പായയില്‍... കാമറാമാൻ വേണുവിനൊപ്പം രേണുക'; ഹിറ്റടിക്കാൻ 'റൺ ബേബി റൺ' വീണ്ടും, റീ റിലീസ് തീയതി പുറത്ത്

ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ ആണ് ചിത്രം നിർമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

റീ റിലീസുകളിൽ തരം​ഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ ചിത്രങ്ങൾ. മലയാളത്തിൽ മറ്റൊരു നടനും റീ റിലീസിലൂടെ ഇത്രയധികം ആളുകളെ തിയറ്ററിൽ കയറ്റാനാകില്ലെന്നാണ് ആരാധകർക്കിടയിലെ സംസാരം. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളാണ് റീ റിലീസിനെത്തിയ മോഹൻലാൽ ചിത്രങ്ങൾ.

ഇതിൽ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് തിയറ്ററുകളിൽ തരം​ഗം തീർത്തത്. മറ്റൊരു മോഹൻലാൽ ചിത്രം കൂടിയിപ്പോൾ റീ റിലീസിനൊരുങ്ങുകയാണ്. റൺ ബേബി റൺ ആണ് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്ന ആ മോഹൻലാൽ ചിത്രം. 4K റീമാസ്റ്റർ ചെയ്ത പതിപ്പ് ഡിസംബർ അഞ്ചിന് വീണ്ടും തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം അമല പോളും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ ആണ് ചിത്രം നിർമിച്ചത്. 2012 ൽ റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്.

ബിജു മേനോൻ, ഷമ്മി തിലകൻ, വിജയരാഘവൻ, സായ് കുമാർ, സിദ്ദിഖ് എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രതീഷ് വേ​ഗയാണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയത്. അതേസമയം ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ തുടങ്ങിയ മോഹൻലാൽ സിനിമകളും ഉടൻ തന്നെ റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Cinema News: Mohanlal starrer Run Baby Run movie Re Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കപടനാട്യക്കാരന്‍, നിങ്ങളെന്തിനാണ് കോണ്‍ഗ്രസില്‍?', മോദി പ്രശംസയില്‍ തരൂരിനെതിരെ നേതാക്കള്‍

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

SCROLL FOR NEXT