Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മ'യെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല'; ജനറൽ ബോഡി യോ​ഗത്തിൽ വികാരാധീനനായി മോഹൻലാൽ

കടുത്ത പ്രതിസന്ധിയിലൂടെയാണ് താരസംഘടന ഇപ്പോൾ കടന്നുപോകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: താരസംഘടനയായ 'അമ്മ' ജനറൽ ബോ‍ഡിയിൽ വികാരാധീനനായി നടൻ മോഹൻലാൽ. ‌സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം നടക്കുന്നത്. 'അമ്മ'യിൽ ആരുടെയും പക്ഷം ചേരില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. കടുത്ത പ്രതിസന്ധിയിലൂടെയാണ് താരസംഘടന ഇപ്പോൾ കടന്നുപോകുന്നത്.

താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, മോഹൻലാൽ മാത്രമാണ് മുൻനിര താരങ്ങളിലെ പ്രധാന സാന്നിധ്യമായി ജനറൽ യോഗത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ യോ​ഗം തുടങ്ങിയപ്പോൾ തന്നെ ഇപ്പോഴത്തെ ഭരണസമിതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ഒരു വിഭാ​ഗം രം​ഗത്തെത്തുകയായിരുന്നു.

അതേസമയം പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തു. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

Mohanlal talks about AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

'കുറിയും ചരടും അറത്തു കളയാന്‍ നീയൊക്കെ ആരെടാ..?'; പൊളിറ്റിക്കല്‍ കഥാപാത്രവുമായി മുരളി ഗോപി; 'അനന്തന്‍ കാട്' ഗ്ലിംപ്‌സ്

കാഞ്ഞങ്ങാട് പട്രോളിംഗിനിടെയുണ്ടായ അപകടം; കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

'സ്വപ്നം പൂവണിഞ്ഞു... അവൾ മെസിയെ കണ്ടു... അത്ഭുത മനുഷ്യൻ ചേർത്തുപിടിച്ചപ്പോൾ വിതുമ്പിപ്പോയി'

കോളടിച്ചു; കായംകുളത്ത് മത്തി പ്രളയം!!; വിഡിയോ