Mohanlal ഫെയ്സ്ബുക്ക്
Entertainment

'പണ്ട് കുറച്ച് ശ്രദ്ധ കുറവുണ്ടായിരുന്നു; മുൻപും ഒരുപാട് ഫ്ലോപ്പുകളിലൂടെ കടന്നുപോയിട്ടുണ്ട്'

ഇപ്പോഴിതാ താൻ മുൻപും ഒരുപാട് ഫ്ലോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണെന്ന് പറയുകയാണ് മോഹൻലാൽ.

സമകാലിക മലയാളം ഡെസ്ക്

ഈ വർഷം ഹാട്രിക് ഹിറ്റുകൾ സ്വന്തമാക്കിയതന്റെ സന്തോഷത്തിലാണ് നടൻ മോഹൻലാൽ. എംപുരാൻ, തുടരും, ഹൃദയപൂർവം എന്നീ മൂന്ന് ഹിറ്റുകളാണ് ഈ വർഷം മോഹൻലാലിനെ തേടിയെത്തിയത്. ഓണം റിലീസ് ആയെത്തിയ ഹൃദയപൂർവം ഇതിനോടകം 50 കോടി കഴിഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും തിയറ്ററില്‍ പരാജയപ്പെട്ടിരുന്നു.

ഇപ്പോഴിതാ താൻ മുൻപും ഒരുപാട് ഫ്ലോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണെന്ന് പറയുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുമെന്നും പണ്ട് കുറച്ച് ശ്രദ്ധ കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ചില കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും അത് ഇഷ്ടമായിലെങ്കിലോ എന്നൊക്കെ ചിന്തിക്കും. കോംപ്രമൈസ് ആണെന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും പ്രൊഡ്യൂസര്‍ എന്ന് പറയുന്ന ആള്‍ക്ക് സിനിമയില്‍ ഒരു കണ്‍ട്രോള്‍ വേണം. സംവിധായകരോട് സംസാരിക്കാന്‍ പേടിയാണ് എന്ന് പറയുന്നതില്‍ കാര്യമില്ല"- മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ തിരിച്ചുവന്നു എന്ന് പ്രേക്ഷകര്‍ പറയുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "തുടരും കണ്ടിട്ട് പഴയ ലാലേട്ടന്‍ എന്ന് പറയുന്നത് ഒരു സ്‌നേഹത്തിന്റെ ഭാഷയിലെ ഞാന്‍ എടുക്കുന്നുള്ളു. അങ്ങനെ പറയുന്നതില്‍ വളരെ സന്തോഷം. തിരിച്ചുകിട്ടി എന്ന് പറയുന്നതിലാണല്ലോ സന്തോഷം. നഷ്ടപ്പെട്ടു പോയി എന്ന് പറയുന്ന ഒരു കാര്യം തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷമായിരിക്കും അത്.

അതൊരു വിജയത്തിന്റെ സന്തോഷമാണ്. സിനിമ ഫ്ലോപ്പ് ആയി പോകണമെന്ന് വിചാരിച്ച് ആരും സിനിമ എടുക്കില്ലെന്നും സിനിമ ഹിറ്റാകുമെന്ന് ജഡ്ജ് ചെയ്യാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യം എടുത്തപ്പോള്‍ ഇത്രത്തോളം ഹിറ്റാകുമെന്ന് വിചാരിച്ചില്ലെന്നും" മോഹന്‍ലാല്‍ പറഞ്ഞു.

Cinema News: Actor Mohanlal talks about flop and success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT