മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ നടനും നിർമാതാവുമായ മോഹൻ ശർമയെ കുറിച്ച് അടുത്തിടെയാണ് സിനിമാ പ്രേക്ഷകർ അറിഞ്ഞത്. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള വൃദ്ധസദനത്തിലാണ് മോഹന്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിയുന്നത്.
ഇപ്പോഴിതാ അദ്ദേഹത്തെ കോൺടാക്ട് ചെയ്തെന്നും അദ്ദേഹത്തിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കുമെന്നും പറയുകയാണ് നടൻ മോഹൻലാൽ. 'തുടക്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അമൃത ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. "അദ്ദേഹം നിർമിച്ച സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ കോൺടാക്ട് ചെയ്തു.
ഞങ്ങളിൽ ഒരാൾ അദ്ദേഹത്തെ കാണാൻ പോകുന്നുണ്ട്. അദ്ദേഹത്തിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കും. ഒരു മാജിക് ആണ് സിനിമ എന്ന് പറയുന്നത് അതാണ്. സിനിമയിൽ മാത്രമല്ല, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് പറയുന്നത്, കർമഫലം എന്നൊക്കെ പറയും. നമ്മൾ അത്രയും പറഞ്ഞു കഴിഞ്ഞാൽ വളരെ സങ്കടം തോന്നും. ഒരുപാട് കാര്യങ്ങൾ 'അമ്മ' സംഘടന ചെയ്യുന്നുണ്ട്.
അല്ലാതെയും ചെയ്യുന്നുണ്ട്. മറ്റുള്ളവരെ അറിയിക്കാതെ ചെയ്യുന്ന എത്രയോ പേരുണ്ടാകും. അദ്ദേഹത്തിന്റെ എഴുത്തൊക്കെ എന്റെ കയ്യിലുണ്ട്. ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. 'ഇവിടെ തുടങ്ങുന്നു' എന്നൊക്കെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചതാണ്. കുറേ ആയി ഞങ്ങൾ തമ്മിൽ കണ്ടിട്ട്.
അല്ലാതെ ഒരുപാട് സിനിമകളിൽ അഭിനയിച്ചതാണ്. ഇതിപ്പോൾ അറിഞ്ഞ കാര്യം. അറിയാത്ത ഒരുപാട് അഭിനേതാക്കൾ അങ്ങനെയുണ്ട്. അദ്ദേഹത്തിന് എന്താ സംഭവിച്ചതെന്ന് നമുക്കറിയില്ലല്ലോ. അദ്ദേഹം പറയുന്നതാണ്. അതിലേക്ക് നയിച്ചതെന്താണെന്ന് നമുക്കറിയില്ല.
അങ്ങനെയാണല്ലോ. അത് കണ്ടുപിടിക്കേണ്ട കാര്യം നമുക്കില്ലെങ്കിലും അതിന് അതിന്റേതായ കാരണങ്ങളുണ്ടാകും. അത് വളരെ സങ്കീർണമായ ഒന്നാണ്". - മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates